കേന്ദ്ര ഗവൺമെന്റിന്റെ കർഷക വിരുദ്ധ നയങ്ങളിലും, വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഐക്യ കർഷകസംഘം മാർച്ചും ധർണ്ണയും നടത്തി.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കേന്ദ്ര ഗവൺമെന്റിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ് തടയുക,രാസ വള വില വർദ്ധനവ് നിയന്ത്രിക്കുക,ഇന്ത്യ – യു.എസ്. പ്രീ ട്രേഡ് എഗ്രിമെൻ്റിൽ നിന്നും പിൻമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ ആർ എസ് പി ജില്ല സെക്രട്ടറി അഡ്വ.കെ എസ് ശിവകുമാർ ഉത്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് രവി പിള്ളയുടെ അധ്യക്ഷത വഹിച്ചു . യു റ്റി യൂ സി ദേശിയ സെക്രട്ടറി തോമസ് ജോസഫ് ,ജില്ല സെക്രട്ടറി ജോൺസ് യോഹന്നാൻ .എൻ.സോമരാജൻ,പൊടിമോൻ കെ മാത്യു, ബാബു ചാക്കോ,ഷിബു തോമസ്,പെരിങ്ങര രാധാകൃഷ്ണൻ,ഈപ്പൻ മാത്യു,സുനിൽ സീതത്തോട്, പി പി ജോൺ, ലിജോ അലക്സ്‌, ഷാഹിദ ഷാനവാസ്‌, സൗദമിനി, ഷാജി തിരുവല്ല, ശശി മണിയാർ എന്നിവർ പ്രസംഗിച്ചു. ഷൈലജ പ്രദീപ്‌, മറിയം ബാബു,ഹുസൈൻ, സതീഷ്, ബിന്ദു വിദ്യാധരൻ എന്നിവർ മാർച്ചിന് നേതൃത്വം നല്കി.


ഫോട്ടോ ക്യാപ്ഷൻ : കേന്ദ്ര ഗവൺമെന്റിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെയും ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിന്മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ആർ എസ് പി ജില്ല സെക്രട്ടറി അഡ്വ.കെ എസ് ശിവകുമാർ ഉത്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *