ആറന്മുള – ഈ വർഷത്തെ ഉത്രട്ടാതി ജലമേളയിലും തിരുവോണ തോണിക്ക് അകമ്പടി സേവിക്കാനും വള്ളസദ്യകളിൽ പങ്കെടുക്കാനുമായി മേലുകര പള്ളിയോടം നീരണിഞ്ഞു . ജൂലൈ 19 നാണ് വള്ളസദ്യ ആരംഭിക്കുന്നതെങ്കിലും അതിനു മുമ്പായി മേലുകര പള്ളിയോടത്തിന് കരയുടെ ഭരദേവതയായ അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ പന്തനാഴി വഴിപാടുകളുള്ളതിനാലാണ് നേരത്തെ നീരണിഞ്ഞത് . ജനുവരി മുതൽ കരയിൽ വള്ളം തുഴച്ചിൽ പരിശീലനം നടക്കുന്നുണ്ട് .
കരയുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം പൂജകളും വഴിപാടുകളും നടത്തിയതിനു ശേഷമാണ് വള്ളം നീരണിഞ്ഞത് . പള്ളിയോട ശില്പി ചങ്ങംകരി വേണു ആചാരി , തുഴച്ചിൽ പരിശീലകൻ പത്തുതെങ്ങുങ്കൽ , പള്ളിയോട സമിതി രക്ഷാധികാരി ശശിധരൻ നായർ , ഭാരവാഹികളായ ഷാജി ആർ നായർ , മനു ബി പിള്ള , അനൂപ് ഉണ്ണികൃഷ്‌ണൻ , പ്രദീപ് കുമാർ , ഡി. സുരേഷ് പള്ളിയോടത്തിൻ്റെ ക്യാപ്റ്റൻ ഹരികൃഷ്ണൻ , വൈസ് ക്യാപ്റ്റൻ പ്രവീൺ പ്രസാദ്, പഞ്ചായത്തംഗങ്ങളായ അശോക് ഗോപിനാഥ് , സന്ധ്യ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.





