പത്തനംതിട്ട – എൻ. സി. പി (എസ്. പി ) പത്തനംതിട്ട ജില്ലാ സമ്മേളനം ദേശീയ വർക്കിങ് പ്രസിഡന്റ് പി. സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. മാത്തൂർ സുരേഷ് അധ്യക്ഷത വഹിച്ചു. കേരള രാഷ്ട്രീയത്തിൽ എൻ. സി. പി (എസ്. പി) ശക്തമായ സാന്നിധ്യം ആയിരിക്കുമെന്നും, പാർട്ടി വിട്ടുപോയവർ നിരാശപെടേണ്ടിവരു മെന്നും പി. സി. ചാക്കോ പറഞ്ഞു. ബി. ജെ. പി യുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ എൻ. സി. പി (എസ്. പി) പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി. എം സുരേഷ്ബാബുവിന് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. ആർ.രാജൻ, വി. ജി. രവീന്ദ്രൻ, എൻ. സി. പി (എസ്. പി )ദേശീയ സെക്രട്ടറി അഡ്വ. ആർ. സതീഷ്കുമാർ, ചന്ദനത്തോപ്പ് അജയകുമാർ, ഇടക്കുന്നം മുരളി, കുര്യൻ എബ്രഹാം, ഇന്ദ്രജിത്ത്, പത്മഗിരീഷ്, മനേഷ് നായർ, എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഭിലാഷ് മംഗലശ്ശേരിൽ കൃതജ്ഞത പറഞ്ഞു.

ഫോട്ടോ ക്യാപ്ഷൻ :
എൻ. സി. പി (എസ്. പി ) പത്തനംതിട്ട ജില്ലാ സമ്മേളനം ദേശീയ വർക്കിങ് പ്രസിഡന്റ് പി. സി. ചാക്കോ ഉദ്ഘാടനം ചെയ്യുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

