ഇലന്തൂർ – എസ്.എസ്.എൽ.സി., +2,ഡിഗ്രി തലത്തിൽ ഉന്നത വിജയം നേടിയവരേയും, മികച്ച കർഷകരേയും, മികച്ച കലാകാരിയേയും ഇലന്തൂർ ഇടപ്പരിയാരം ഗ്രാമസഭ അനുമോദിച്ചു. ബ്ലോക്ക് മെമ്പർ സനിൽ എസ്. ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. ജി.റെജി അദ്ധ്യക്ഷത വഹിച്ചു.
എസ്. എസ്.എൽ.സി.യ്ക്ക് എല്ലാ വിഷയത്തിനും എ. പ്ലസ്സ് നേടിയ അനന്തകൃഷ്ണൻ വി. എസ്സ്., നിരഞ്ജന ജെ.,+2 വിന് എല്ലാ വിഷയത്തിനും എ.പ്ലസ്സ് നേടിയ ജിനോ ജോൺ ജോസഫ്, എം.എ.യ്ക്ക് ഉന്നത വിജയം നേടിയ പാർവ്വതി പ്രസന്നൻ, എം.ജി. യൂണിവേഴ്സിറ്റി കലൊത്സവത്തിൽ കേരള നടനത്തിന് എ. ഗ്രേഡിൽ ഒന്നാം സ്ഥാനവും, മോഹിനിയാട്ടത്തിൽ എ. ഗ്രേഡിൽ രണ്ടാം സ്ഥാനവും, ഭരതനാട്യം, കുച്ചിപ്പുടി, ഫോക് ഡാൻസ് എന്നിവയ്ക്ക് എ ഗ്രേഡും നേടിയ പ്രശ്സ്ത നർത്തകിയും നൃത്ത അദ്ധ്യാപികയും, എം. ജി.യൂണിവേഴ്‌സിറ്റിയുടെ 2024,2025,2026 വർഷങ്ങളിൽ ബസ്റ്റ് എൻ.എസ്.എസ്.വോളൻ്റിയറുമായ ഐശ്വര്യ സാജൻ, എസ്. എസ്.എൽ.സി.യ്ക്ക് ഉന്നത വിജയം നേടിയ ശ്രീനന്ദ എസ്, ദക്ഷിണ ഗോപകുമാർ, ലക്ഷ്മി ദേവി, നമിത മനോജ്, ശ്രീഹരി, അഭിനവ് അനീഷ്, ആരോമൽ, ആദിത്യൻ ആർ., അഭിനവ് പ്രിജു, ബി.കോമിന് മികച്ച വിജയം നേടിയ നവമി മനോജ് എന്നിവരെ മെമൻ്റവും മധുരവും നൽകി അനുമോദിച്ചത് ഗ്രാമസഭയിൽ വ്യത്യസ്തമായ അനുഭവമായി.
യോഗത്തിൽ ഗ്രാമസഭ കോർഡിനേറ്ററും കൃഷി അസിസ്റ്റൻ്റുമായ ജയശ്രീ ആർ.,സി.ഡി.എസ്.ചെയർ പേഴ്സൺ ശ്രീകലാ റെജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷെഹിനാ മോൾ, എം.എൽ. എസ്.പി. അഞ്ജു റ്റി.നായർ, അംഗൻവാടി ടീച്ചർ ജയശ്രി സി., ആശാ വർക്കർ ബിന്ദു രഘു, വി. ആർ.സുലോചനൻ, വിജയകുമാർ എസ്.വി.,സുനിൽ എസ്.,കെ. ശശി, ജിമ്മി ജോൺ, സുമതി സുരേഷ്, കല്പന എസ്., പ്രസന്ന പി.കെ., സന്ധ്യ ബി.ബി., ഉഷാ രാജൻ, ഗീതാ പ്രസാദ്, വസന്ത രവി, മനിജ പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു. 2026-27 വാർഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റും,2025-26 വാർഷിക പദ്ധതി അഡീഷണൻ ഗുണഭോക്തൃ ലിസ്റ്റും ഗ്രാമസഭ അംഗീകരിച്ചു. സേവനാവകാശ നിയമം,ഭാരത സെൻസ് 2027 എന്നിവയെ സംബന്ധിച്ച് ക്ലാസ്സുകളും എടുത്തു.



