സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ പത്തനംതിട്ട ജില്ലാതല സിറ്റിംഗിൽ 25 കേസുകൾ തീർപ്പാക്കി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല സിറ്റിംഗിൽ 25 കേസുകൾ തീർപ്പാക്കി. 33 കേസുകൾ പരിഗണിച്ചു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിൽ കോടതിയെ സമീപിക്കാൻ നിർദേശിച്ചു. മറ്റുകേസുകളിൽ കൂടുതൽ പരിശോധന ആവശ്യമായതിനാൽ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. അങ്കണവാടികളുടെ പ്രവർത്തനക്ഷമത, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കമ്മീഷൻ പരിഗണിച്ചു. ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളായ സിസിലി ജോസഫ്, പി. ഷാജേഷ് ഭാസ്‌കർ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *