കോന്നി : ആറന്മുള ഉത്രട്ടാതി ജലമേളയിൽ എ ബാച്ചിൽ ഒന്നാം സ്ഥാനം നേടി മന്നം ട്രോഫി കരസ്ഥമാക്കിയ മേലുകര പള്ളിയോട സംരക്ഷണ സമിതിയുടെ ഭാരവാഹികൾ ശ്രീകല്ലേലി ഊരാളി അപ്പൂപ്പന്റെ സന്നിധിയിലെത്തി ട്രോഫി നടയിൽ വെച്ച് അനുഗ്രഹം ഏറ്റുവാങ്ങി.
തുടർന്ന് നേർച്ചയുടെ ഭാഗമായി 999 മലകൾക്ക് കരിക്ക് പടേനി നടത്തി.
ജലമേളയിൽ വിജയം നേടുന്നതിനായി മത്സരത്തിന് മുമ്പ് ശ്രീകല്ലേലി ഊരാളി അപ്പൂപ്പന് താംബൂലം സമർപ്പിച്ച് പ്രാർഥിച്ചിരുന്നുവെന്നും, ആ പ്രാർഥന സഫലമായതിന്റെ നന്ദിസൂചകമായാണ് ട്രോഫിയുമായി സന്നിധിയിലെത്തിയതെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.


പമ്പാ നദിയിൽ നടന്ന ഉത്രട്ടാതി ജലമേളയിൽ എ ബാച്ചിൽ ഒന്നാം സ്ഥാനം നേടിയ മേലുകര പള്ളിയോടത്തിന് ലഭിച്ച മന്നം ട്രോഫി വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയാണ് ശ്രീകല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെത്തിച്ചത്. തുടർന്ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വഞ്ചിപ്പാട്ട് ആലപിച്ച് നേർച്ച സമർപ്പിച്ചു.
ചടങ്ങിൽ മേലുകര പള്ളിയോട സംരക്ഷണ സമിതി സെക്രട്ടറി കെ. രാജേഷ് കുമാർ, പ്രസിഡന്റ് ഷാജി ആർ. നായർ, വൈസ് പ്രസിഡന്റ് മനു ബി. പിള്ള, ക്യാപ്റ്റൻ ഹരികൃഷ്ണൻ, വൈസ് ക്യാപ്റ്റൻ പ്രവീൺ പ്രസാദ്, അംഗങ്ങളായ സനൽ കുമാർ, യദുകൃഷ്ണൻ, അക്ഷയ് എന്നിവരും ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് സെക്രട്ടറി സലിംകുമാർ കല്ലേലിയും പങ്കെടുത്തു..
What do you feel about this post?
Like
Love
Happy
Haha
Sad

