ഇലന്തൂർ – അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഇലന്തൂർ ഗ്രാമപഞ്ചായത്ത്, ഇലന്തൂർ ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്റർ ഗവ: ഹോമിയോ ഡിസ്പെൻസറി, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗദിനാചരണം 2026 ജൂൺ 27- ന് സംഘടിപ്പിച്ചു. ഇലന്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ലളിതമ്മ തോമസിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എ.എസ്. മനോജ് സ്വാഗതം ആശംസിച്ചു. ഇലന്തൂർ വൈ. എം. സി. എ. പ്രസിഡന്റ് ശ്രീ റോയ് എം ജോർജ് യോഗ ദിന സന്ദേശം നൽകി. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റെയ്ച്ചൽ തോമസ്, വാർഡ് മെമ്പർമാരായ ശ്രീ. കെ. ജി. റെജി, ശ്രീമതി ഇന്ദിര മോഹൻ, ശ്രീമതി ശില്പ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ ഡോ. കൃപ മെറിൻ സെബാസ്റ്റ്യൻ അന്താരാഷ്ട്ര യോഗദിന പ്രോട്ടോക്കോൾ പരിശീലനത്തിന് നേതൃത്വം നൽകി. വാർഡ് മെമ്പർമാരായ ശ്രീ.അരുൺ രാജ്. എസ്, ശ്രീ. ജോഷ്വാ സാമൂവൽ, ശ്രീമതി രെഞ്ചു ആർ എന്നിവർ പങ്കെടുത്തു. ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഗുണഭോക്താക്കൾ അവതരിപ്പിച്ച യോഗ ഡാൻസ് പ്രദർശനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.വാർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, പൊതുജനങ്ങൾ എന്നിവർ ഉൾപ്പെടെ 90- ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. റോസ്‌ലിൻ എം. കെ നന്ദി രേഖപ്പെടുത്തി. തുടർന്ന് മെഡിക്കൽ ക്യാമ്പും നടത്തുകയുണ്ടായി ഗവ: ഹോമിയോ ഡിസ്പെൻസറിയിലെ ജീവനക്കാരായ ശ്രീമതി ഷെമീന, ശ്രീ സുധീഷ്, എം. പി. എച്.ഡബ്ലയു ശ്രീമതി ഗോപിക. ജി, ആശ വർക്കർ ശ്രീമതി രാജമ്മ എന്നിവർ ഈ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു .


