കോന്നി – പുതിയ ആധാർ കാർഡുകൾ പുതുക്കുമ്പോഴും അതിൽ കോന്നി താലൂക്കിൻറെ പേര് ഇല്ല . പഴയ കോഴഞ്ചേരി താലൂക്കിൻറെ പേരാണ് ഇപ്പോഴും ഉള്ളത് എന്ന് ഗുണഭോക്താക്കൾ പരാതിപ്പെടുന്നു . പത്തു വർഷമായ ആധാർ കാർഡ് ഇപ്പോൾ പുതുക്കിയപ്പോഴും കോഴഞ്ചേരി എന്ന പഴയ താലൂക്ക് പേരാണ് വരുന്നത് എന്ന് കോന്നി വകയാർ ളാഹം പുരയിടത്തിൽ അനി സാബു കോന്നി തഹസീൽദാർക്കു നൽകിയ പരാതിയിൽ പറയുന്നു .കോന്നി പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ കൂടിയാണ് അനി സാബു. തിരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങളിലൂടെ തന്നെ പുതുക്കൽ വരുത്തുമ്പോഴും ഈ ഗുരുതര വിഷയം ഉണ്ടെന്നു പരാതിയിൽ പറയുന്നു . ആധാർ അതോറിറ്റി ആണ് കോന്നി താലൂക്കിൻറെ പേര് വരത്തക്ക നിലയിൽ പേര് ചേർക്കേണ്ടത് . എന്നാൽ ഇക്കാര്യം അധികാരികൾ ശ്രദ്ധിക്കുന്നില്ല . ആധാർ കാർഡുകളിലെ “ഈ”പിഴവ് പല നിയമപരമായ അത്യാവിശ്യങ്ങൾക്കും ഉപയോഗിക്കേണ്ടി വരുമ്പോഴാണ് ഗുരുതര വിക്ഷയമാകുന്നത് .
What do you feel about this post?
Like
Love
Happy
Haha
Sad

