പങ്കെടുത്തവർക്കെല്ലാം വ്യത്യസ്ത അനുഭവമായി “സമൃദ്ധി ഫ്രൂട്ട് ഫെസ്‌റ്റ് 2026 ” :

Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ നെടുംമ്പ്രയാർ സെൻ്റ് ജോസഫ് ദേവാലയ ഓഡിറ്റോറിയത്തിലാണ് “സമ്യദ്ധി ഫ്രൂട്ട് ഫെസ്‌റ്റ് 2026 എന്ന പേരിൽ ഫലവർഗ്ഗ പ്രദർശന വിപണന മേള സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്തിൻ്റെയും സമൃദ്ധി കർഷക സംഘത്തിൻ്റെയും കൃഷി വ്യവസായം ടൂറിസം തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ഫലവർഗ്ഗ പ്രദർശന വിപണന മേളയാണ് ഇന്ന് ആരംഭിച്ചത്. പമ്പാനദി ഫലഫൂയിഷ്‌ഠമാക്കുന്ന തോട്ടപ്പുഴശ്ശേരിയുടെ മണ്ണിൽ ഏത് ഫലവൃക്ഷങ്ങളും വളരും എന്നാണ് ഇവിടുത്തെ കർഷകരുടെ അനുഭവം. ഇടവിട്ട് ചെയ്യുന്ന മഴയെയും അവഗണിച്ച് രാവിലെ മുതൽ തന്നെ കർഷകരുടെയും സന്ദർശകരുടെയും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ആറൻമ്മുള എം എൽ എ അഡ്വ. അബിൻ വർക്കി മേളയുടെ ഔപചാരികമായ ഉത്‌ഘാടന കർമ്മം നിർവ്വഹിച്ചു. മറ്റ് പരിപാടികളിൽ നിന്ന് വെത്യസ്‌ഥമായി നാടൻ പഴങ്ങൾ നിറച്ച കൂട സമ്മാനിച്ചാണ് സംഘാടകർ ഉത്ഘാടകനേയും വിശിഷ്ട അതിഥികളേയും വരവേറ്റത്.

സംസ്ഥാനത്ത് തന്നെ നാടൻ ഫലവർഗ്ഗക്കളുടെ പ്രദർശന വിപണന മേളകൾ അപൂർവ്വമാണെന്ന് അഭിപ്രായപ്പെട്ട അഡ്വ. അബിൻ വർക്കി എംഎൽഎ സംഘാടകരെ അഭിനന്ദിച്ചു. ഫലവർഗ്ഗ ഗ്രാമമായ തോട്ടപ്പുഴശേരിയുടെ ടൂറിസം സാധ്യതകൾ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം എല്ലാ പിൻതുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അബിൻ വർക്കി ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *