സപ്തദിന സഹവാസ ക്യാമ്പിൽ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ ക്രിസ്തുമസ് ആഘോഷം ഇന്ന്

Kerala Alappuzha

എടത്വ: തലവടി സിഎംഎസ് ഹൈസ്കൂളിൽ നടന്നു വരുന്ന കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 27ന് സമാപിക്കും

ഇന്ന് ( 24ന് ) രാവിലെ 10ന് കേന്ദ്ര വനം മിത്ര അവാർഡ് ജേതാവും ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ കൺവീനറും ആയ ജി രാധാകൃഷ്ണന്‍ പരിസ്ഥിതി ബോധവത്ക്കരണ പഠന ശില്പശാലയ്ക്ക് നേതൃത്വം നല്കും.ക്യാമ്പ് കോർഡിനേറ്റർ ഒ മിനി അധ്യക്ഷത വഹിക്കും. വിത്ത് പേനയുടെ വിതരണ ഉദ്ഘാടനം സി.എം.എസ് ഹൈസ്ക്കൂൾ പ്രഥമ അധ്യാപകന്‍ റെജിൽ സാം മാത്യൂവിന് നല്കി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ നിർവഹിക്കും.സ്ക്കൂളിൽ മികച്ച രീതിയില്‍ കൃഷിയിടം ഒരുക്കുന്ന കുട്ടി കർഷകർക്ക് പ്രത്യേക പുരസ്കാരവും നല്കും.

24ന് 11 മണിക്ക് നടക്കുന്ന ക്രിസ്തുമസ് പുതുവത്സര സംഗമം ലയൺസ് ക്ളബ് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ്‌ ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിക്കും.സി.എം.എസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ മാത്യു ജിലോ നൈനാൻ ക്രിസ്തുമസ് സന്ദേശം നല്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *