സമർപ്പിതജീവിതം ക്രൂശികരിക്കപ്പെട്ടവൻ്റെ ദർശനം;അഡ്വ: സിസ്റ്റർ ആൻ

Kerala Pathanamthitta

കോന്നി: നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റിസ് പത്തനംതിട്ട ജില്ല കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കന്യാസ്ത്രികളെ അകാരണമായി ജയിലിൽ അടച്ചതിലും നീതിനിഷേധതിന് എതിരേയും കോന്നി ഗാന്ധി സ്ക്വയറിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോന്നി അസംബ്ലി പ്രസിഡൻ്റ് റവ സജു തോമസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ എൻ. സി. എം. ജെ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ഫാദർ ബെന്യാമിൻ ശങ്കരത്തിൽ മീറ്റിംഗ് ഉദ്ഘാടനം നിർവഹിച്ചു. മീറ്റിംഗിൽ ബഥനി കോൺവെൻ്റ് അംഗം അഡ്വ സിസ്റ്റർ ആൻ മുഖ്യപ്രഭാക്ഷണം നിർവഹിച്ചു. സമർപ്പിത ജീവിതം ക്രൂശികരിക്കപ്പെട്ടവൻ്റെ ദർശനമാണ് എന്ന് പ്രഭാക്ഷണത്തിൽ പറഞ്ഞു . യോഗത്തിൽ ഫാദർ ജോർജ് ഡേവിഡ്, റവ ഷാജി കെ ജോർജ്, ഫാദർ ബിജോയ് തുണ്ടിയത്ത്, സിസ്റ്റർ ടെസ, സിസ്റ്റർ സരല്യ, പാസ്റ്റർ ഏബ്രഹാം വർഗ്ഗീസ്, അനീഷ് തോമസ്, മാത്യൂസൺ പി തോമസ്, ബാബു വെൻമേലി, ബ്രദർ ജിജോ പി ജോൺ, ബ്രദർ സജി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

Photo.നാഷണൽ ക്രിസ്ത്യൻ മൂമെന്റ് ഫോർ ജസ്റ്റിസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കന്യാസ്ത്രികളെ അകാരണമായി ജയിലിൽ അടച്ചതിലും നീതിനിഷേധതിന് എതിരേ കോന്നി ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എൻ സി എം ജെ ജില്ല പ്രസിഡൻ്റ് ഫാദർ ബെന്യാമിൻ ശങ്കരത്തിൽ ഉദ്ഘാടനം നിർവഹിക്കുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *