മദ്യപിച്ച് ബഹളമുണ്ടാക്കിയത് അന്വേഷിക്കാനെത്തിയ എസ്.ഐയെ കൈയേറ്റം ചെയ്തു: മൂന്നു പേർ അറസ്റ്റിൽ

Crime
Print Friendly, PDF & Email

റാന്നി: മദ്യപിച്ച് ബഹളമുണ്ടാക്കിയത് അന്വഷിക്കാൻ എത്തിയ എസ്.ഐയെ കൈയേറ്റം ചെയ്ത കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. പഴവങ്ങാടി, ചരിവു കാലായിൽ ശ്രീജിത്ത് (35), പുലിയൂർ കുളിക്കാംപാലം പൂവണ്ണം മുറിയിൽ നന്ദു (28), കിടങ്ങന്നൂർ നീർവിളാകം മേപ്പുറത്ത് അഖിൽ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇട്ടിയപ്പാറ-ഐത്തല റോഡിൽ ഐത്തല എൽ.പി സ്‌കൂളിനു സമീപം മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. വിവരം അന്വേഷിക്കാൻ വന്ന എസ്, ഐ ശ്രീഗോവിന്ദിനെ മൂവരും ചേർന്ന് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് പോലീസ് മൂന്ന് പേരെയും പിടികൂടി. എസ്‌ഐയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും, പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *