കൊല്ലം: നഗരസഭയുടെ മുണ്ടയ്ക്കല്‍ അമൃതകുളത്തിലെ മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങി. കാലാവസ്ഥ മാറിയതും
വെള്ളത്തില്‍ അമോണിയയുടെ അളവ് കൂടിയതും ഓക്‌സിജന്റെ അളവ് കുറഞ്ഞതുമാണ് മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങാന്‍ കാരണമായതെന്ന് നഗരസഭ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് വിഭാഗം ചുമതലയുള്ള നിസാം പറഞ്ഞു.
രോഹു, കട്ല, തിലോപ്പിയ, തുടങ്ങി ഇനത്തില്‍പ്പെട്ട മീനുകള്‍ ആണ് ചത്ത് പൊങ്ങിയത്. നഗരസഭയിലെ തൊഴിലാളികളുടെ നേതൃത്വത്തില്‍ ചത്ത മീനുകളെ നീക്കം ചെയ്തു. ജല പരിശോധനയടക്കം നടത്തിയാണ് കാരണം കണ്ടത്തിയത്. പലയിടങ്ങളിലെയും കുളങ്ങളില്‍ ഇത്തരത്തില്‍ മീനുകള്‍ ചത്ത സംഭവം ഉണ്ടായിട്ടുണ്ടെന്ന് നിസാം പറഞ്ഞു. നഗരസഭയുടെ കീഴില്‍ സംരക്ഷിക്കുന്ന അമൃത കുളത്തില്‍ നാട്ടുകാരുടെ നിക്ഷേപമായി മദ്യക്കുപ്പികളും പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും ധാരാളമായിട്ടുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

