പത്തനംതിട്ട – കാലവർഷത്തിന് മുന്നോടിയായി ദുരന്തനിവാരണ പ്രവർത്തനം ഊർജിതമാക്കുന്നതിന് പത്തനംതിട്ട ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യ ഡിസാസ്റ്റർ റിസോഴ്‌സ് നെറ്റ്വർക്ക് (ഐഡിആർഎൻ) പോർട്ടൽ വിവരം പുതുക്കുന്നതിന് പ്രത്യേക പരിശീലന ശിൽപശാല സംഘടിപ്പിച്ചു. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് പരിശീലനം നടന്നത്.
കാലവർഷക്കെടുതികൾ നേരിടാൻ ജില്ലയിലെ അടിയന്തര രക്ഷാപ്രവർത്തന സാമഗ്രികളുടെയും വിഭവങ്ങളുടെയും കൃത്യമായ വിവരം മുൻകൂട്ടി പോർട്ടലിൽ രേഖപ്പെടുത്തുന്നത് ഉറപ്പാക്കാനാണ് ശിൽപശാല സംഘടിപ്പിച്ചത്. ജില്ല ഹസാർഡ് അനലിസ്റ്റ് ചാന്ദിനി പി.സി. സേനൻ, ജില്ല ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ കോർഡിനേറ്റർ അനി തോമസ് ഇട്ടിക്കുള എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. യഥാസമയമുള്ള വിവരശേഖരണം, വിഭവങ്ങളുടെ മാപ്പിംഗ്, ഐ.ഡി.ആർ.എൻ പോർട്ടലിൽ വിവരങ്ങൾ തെറ്റുകൂടാതെ രേഖപ്പെടുത്തൽ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

