കാൻസർ ബോധവത്കരണ പരിപാടി

Health

മല്ലപ്പള്ളി: തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പ്റ്റലിന്റെ “കമ്മ്യൂണിറ്റി കണക്റ്റ്”പ്രോഗ്രാമിന്റെ ഭാഗമായി മല്ലപ്പള്ളി ബ്ളോക്ക് സംയോജിത ശിശുവീകസന സേവന പദ്ധതി (ഐസിഡിഎസ് പ്രൊജക്ട്)യുടെ സഹകരണത്തോടെ കാൻസർ പ്രതിരോധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

മല്ലപ്പള്ളി ബ്ളോക്കിലെ 132 അംഗൺവാടി വർക്കർമാരിലൂടെ കാൻസർ പ്രതിരോധ ബോധവത്കരണം സമൂഹത്തിൻ്റെ അടിത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ബോധവത്കരണ ക്ലാസിന് ബിലിവേഴ്സ്ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറും റിസേർച്ച് വിംഗ് അസിസ്റ്റൻ്റ് ഡയറക്ടറുമായ ഡോ:സംഗീത ജിതിൻ നേതൃത്വം നൽകി.

ഐസിഡിഎസ് പ്രൊജക്ട് ഓഫീസർ അംബിക അന്തർജനം അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിരാ ചാക്കോ പദ്ധതി വിശദീകരണം നിർവഹിച്ചു

പ്രൊഫ: ഡോ: സംഗീത ജിതിന്റെഎ ക്ളാസിനെ തുടർന്ന് സംശയനിവാരണ സെഷനും നടന്നു ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ബിച്ചു പി ബാബു,ഡോ അനില,ഡോ:അന്നലിയ, മല്ലപ്പള്ളി ബ്ളോക്ക് ഐസിഡിഎസ് പ്രൊജക്ട് സൂപ്പർവൈസർ സിന്ധു രമേശൻ എന്നിവർ കമ്യൂണിറ്റി കണക്ട് പ്രോഗ്രാമിന്അസെ ഏകോപനം നിർവഹിച്ചു

ബിജു നൈനാൻ മരുതുക്കുന്നേൽ
19/05/2026

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *