നിപ്പ പോയപ്പോൾ ‘ബ്രൂസല്ലോസിസ്’ !! വീണ്ടും ആരോഗ്യ ജാഗ്രത

Health
Print Friendly, PDF & Email

തിരുവനന്തപുരത്ത് ബ്രൂസല്ലോസിസ് രോഗം (ബ്രൂസെല്ല) സ്ഥിരീകരിച്ചു. ആരോഗ്യ ജാഗ്രത കൂട്ടാൻ ആരോഗ്യ വകുപ്പ് തയ്യാറെടുപ്പുകൾ തുടങ്ങി. വെമ്പായം വേറ്റിനാടിനു സമീപം ഒരാൾക്കാണ് ബ്രൂസില്ലോസിസ് രോഗം സ്ഥിരീകരിച്ചത്.. രോഗം ബാധിച്ചുവെന്ന സംശയത്തെത്തുടർന്നു മറവി രോഗമുള്ള അച്ഛനെയും (65) മകനെയുമാണ് (25) മെഡിക്കൽ കോളജ് സൂപ്പർ സ്‌പെഷ്യാൽറ്റിയിൽ പ്രവേശിപ്പിച്ചത്. മകന് രോഗം ബാധിച്ചിട്ടില്ലെന്നു കണ്ടെത്തി. വെമ്പായം മേഖലയിലാകെ കർശന നിരീക്ഷണം നടത്തും.

കന്നുകാലികളിൽ നിന്നാണ് ഈ ബാക്ടീരിയ മനുഷ്യരിലേക്ക് പകരാറുള്ളത്. പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ. ലക്ഷണങ്ങളെ തുടർന്ന് മകനാണ് ആദ്യം ചികിത്സ തേടിയത്. തുടർന്ന് രോഗം സ്ഥിരീകരിച്ചു. പിന്നാലെ അച്ഛനും ഈ രോഗം സ്ഥിരീകരിച്ചു. അച്ഛൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. നിപ്പ ഭീതിയിലായിരുന്നു കേരളം. അതിന് പിന്നാലെയാണ് മറ്റൊരു രോഗം എത്തുന്നത്. ജാഗ്രതയെ തുടർന്ന് ബാക്ടീരിയയുടെ ഉറവിടം കണ്ടെത്താനാണ് ഇപ്പോൾ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *