പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ ;
* അപേക്ഷ ക്ഷണിച്ചു
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വനിതകൾക്കായി നടത്തുന്ന മത്സരപരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 14 വൈകുന്നേരം മൂന്ന്. അപേക്ഷയോടൊപ്പം സ്‌കൂൾ സർട്ടിഫിക്കറ്റ് പകർപ്പ് ഹാജരാക്കണം. ഫോൺ: 0468 2350229.
* ക്യാമ്പ് രജിസ്ട്രേഷൻ
എംപ്ലോയ്മെന്റ് എക്‌സ്‌ചേയ്ഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ജില്ലയിലെ അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി എംപ്ലോയ്മെന്റ് വകുപ്പിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും നേതൃത്വത്തിൽ ക്യാമ്പ് രജിസ്ട്രേഷൻ സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ ഒക്ടോബർ 10 രാവിലെ 10 മുതൽ നാല് വരെയാണ് ക്യാമ്പ് രജിസ്ട്രേഷൻ. യോഗ്യരായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകളുടെ അസൽ സർട്ടിഫിക്കറ്റും ഡിസബിലിറ്റി സർട്ടിഫിക്കറ്റും (യുഡിഐഡി കാർഡ്), ഇലക്ഷൻ ഐഡി എന്നിവയുമായി തങ്ങളുടെ പരിധിയിലുളള എംപ്ലോയ്‌മെന്റ് ഓഫീസിൽ (പത്തനംതിട്ട/തിരുവല്ല) എത്തണം. ഫോൺ: 0468 2222745, 04692600843.
* സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഇന്റീരിയർ ഡിസൈൻ
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ, അസാപ് കേരള, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ഇന്റീരിയർ ഡിസൈനിൽ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. അവസാന തീയതി ഒക്ടോബർ 16.
ഫോൺ :9207736306, 7736808909.
* സീനിയർ അക്കൗണ്ടന്റ് നിയമനം
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിർവഹണത്തിന് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് പത്തനംതിട്ട ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പിഡബ്ല്യൂഡി, ഇറിഗേഷൻ, എൽഎസ്ജിഡി വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട് മുതൽ സമാനമായ ഉയർന്ന തസ്തികയിൽ നിന്ന് വിരമിച്ച സർക്കാർ ജീവനക്കാർ ആയിരിക്കണം. കമ്പ്യൂട്ടർ പരിചയം അഭികാമ്യം. പ്രായപരിധി 60 വയസിന് താഴെ. പെൻഷൻ ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ ശരി പകർപ്പും സ്ഥിര മേൽവിലാസവും ഫോൺ നമ്പറും ഇ-മെയിലും സഹിതം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആറുമാസത്തിനകം എടുത്ത പാസ് പോർട്ട് സൈസ് കളർ ഫോട്ടോയും പതിക്കണം. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, കാപ്പിൽ ആർക്കേഡ് ബിൽഡിംഗ്, സ്റ്റേഡിയം ജംഗ്ഷൻ, പത്തനംതിട്ട, 689 645 വിലാസത്തിൽ രജിസ്റ്റേഡ് തപാലായും നേരിട്ടും സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 15 വൈകിട്ട് അഞ്ചുവരെ. ഫോൺ :9567133440.
* അറിയിപ്പ്
സംസ്ഥാന സഹകരണ പെൻഷൻ ബോർഡിന്റെ വെബ്സൈറ്റ് മെയിന്റനൻസ് നടക്കുന്നതിനാൽ ഒക്ടോബർ ഒമ്പതിന് പ്രവർത്തിക്കുന്നതല്ല.
* ടെൻഡർ
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ 14 ട്രാക്ടറുകൾക്കായി ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 18 വൈകിട്ട് അഞ്ച്. ഫോൺ: 04734 224827.
* ടെൻഡർ
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിൽ ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങൾക്ക് വേണ്ട ഈർക്കിൽ ചൂൽ, റെയിൻ കോട്ട്, യൂണിഫോം, പുതപ്പ്, റബർ ഗ്ലൗസ് തുടങ്ങിയ സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 18 വൈകിട്ട് അഞ്ച്. ഫോൺ: 04734 224827.
* ക്വട്ടേഷൻ
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിൽ ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങൾക്ക് വേണ്ട കമ്പിചൂൽ, മാന്തി, ഷവ്വൽ, മൺവെട്ടി, ഗംബൂട്ട്, തോർത്ത് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 10 വൈകിട്ട് അഞ്ച്. ഫോൺ: 04734 224827.
* അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ കോട്ടയം നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ഡാറ്റാ സയൻസ്, ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, ഫുൾ സ്റ്റാക്ക് വിത്ത് എ ഐ , ഡിപ്ലോമ ഇൻ ഓഗ്മെന്റ് റിയാലിറ്റി വിർച്ചുവൽ റിയാലിറ്റി മിക്‌സഡ് റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി അപ്ലിക്കേഷൻ ഡെവലപ്പർ കോഴ്‌സുകൾക്ക് പ്രവേശനം ആരംഭിച്ചു.
രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/LPNgabsFQscD27dUA
ഫോൺ : 6282841772, 8590118698.


