പത്തനംതിട്ട – ജില്ലയിൽ ഇടവിട്ടു മഴ പെയ്യുന്നതിനാൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം)ഡോ. എൽ.അനിതകുമാരി അറിയിച്ചു.
ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 71 ഡെങ്കിപ്പനി, സംശയാസ്പദമായ 147 കേസ് ജില്ലയിൽ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ മാസം ജില്ലയിലെ ഡെങ്കി ഹോട്‌സ്‌പോട്ടുകൾ (വെക്ടർ ഇൻഡിസസ് അനുസരിച്ച്)
മുനിസിപ്പാലിറ്റി / പഞ്ചായത്ത്, വാർഡ്, പ്രദേശം ക്രമത്തിൽ.
അടൂർ- 6, ജവഹർ നഗർ
ചന്ദനപ്പള്ളി -13, 14, ആനപ്പാറ പെറക്കാട്ട്
തുമ്പമൺ- 3,9, തുമ്പമൺ
കോഴഞ്ചേരി- 6, കുരങ്ങുമല
ഏഴംകുളം- 14, 16, 17, പറക്കോട്
നാറാണമൂഴി- 11, 8, 13, മോതിര വയൽ, നെല്ലിക്കാമൻ, പൊന്നമ്പാറ
പന്തളം- 6,11, മങ്ങാരം, കടയ്ക്കാട്
പ്രമാടം- 1,9,10,11, 19, തകടിയത്ത്, മാറക്കുഴി, വായനശാല, പുളിയ്ക്ക, പതാലിൽ
വെച്ചൂച്ചിറ- 5, 8, 10, കൊല്ലമുള, ഓലക്കുളം, പെരുന്തേനരുവി
പന്തളം(കടയ്ക്കാട്), വെച്ചുച്ചിറ (കൊല്ലമുള, പെരുന്തേനരുവി, ഓലക്കുളം) പ്രദേശങ്ങളിൽ ഡെങ്കികേസ് കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുനിസിപ്പാലിറ്റി -പഞ്ചായത്ത് തലത്തിൽ പ്രതിരോധപ്രവർത്തനം ഏകോപിപ്പിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ഫോഗിംഗ് ഉൾപ്പെടെയുള്ളവ നടത്താൻ നിർദേശിച്ചു. പനി, കഠിനമായ തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ ആരോഗ്യകേന്ദ്രങ്ങളിലെത്തണമെന്നും വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടന്ന് കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

