റാന്നി വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ

Crime
Print Friendly, PDF & Email

റാന്നി – വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിക്ക് മൂന്നുവർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു പത്തനംതിട്ട അതിവേഗ പോക്സോ കോടതി. വെച്ചൂച്ചിറ ചാത്തൻ തറ കുളക്കുറ്റിയിൽ വീട്ടിൽ റെജി വർഗീസ് (54) നെ ആണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി മഞ്ജിത്ത്. ടി ഭാരതീയ നിയമസഹിതയും പോക്സോ ആക്ട് അനുസരിച്ചുള്ള വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. കഴിഞ്ഞവർഷം ഒക്ടോബർ 15ന് സ്കൂൾ വിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന അതിജീവിതയുടെ കുടയിൽ കയറിയ നാട്ടുകാരനായ പ്രതി അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ എസ് ഐ വിനോദ് പി രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് ഇൻസ്പെക്ടറായിരുന്ന സുഭാഷ് വി.പിയാണ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി. എ എസ് ഐ ഹസീന കോടതി നടപടികളിൽ സഹായിയായി.

Leave a Reply

Your email address will not be published. Required fields are marked *