വടശ്ശേരിക്കര ഗ്രാമപ്പഞ്ചായത്ത് അറിയിപ്പ് ; വൃക്ഷങ്ങളും ശിഖരങ്ങളും വെട്ടിമാറ്റണം

Pathanamthitta
Print Friendly, PDF & Email

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിക്കുള്ളിൽ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന വൃക്ഷങ്ങൾ/വൃക്ഷങ്ങളുടെ ശിഖരങ്ങൾ എന്നിവ സ്ഥലം ഉടമകൾ/കൈവശക്കാർ അടിയന്തരമായി മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ള വസ്തുവിലെ കാടുകൾ അടിയന്തരമായി വൃത്തിയാക്കി/വെട്ടിത്തെളിച്ച് പാമ്പുകൾ മറ്റ് വന്യമൃഗങ്ങൾ എന്നിവയുടെ ശല്യം ഒഴിവാക്കണം. അല്ലെങ്കിൽ തുടർന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് ഭൂവുടമകൾ/ കൈവശക്കാർ ഉത്തരവാദിയായിരിക്കും. ദേശീയ ദുരന്തനിവാരണ നിയമം, കേരള പഞ്ചായത്ത് രാജ് നിയമങ്ങൾ പ്രകാരമുള്ള ശിക്ഷ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *