പത്തനംതിട്ട – നഷാ മുക്ത് ഭാരത് അഭിയാൻ ജില്ലാതല കാമ്പയിന്റെ ഭാഗമായി കോന്നി സർക്കാർ എച്ച്എസ്എസിൽ സംഘടിപ്പിച്ച ലഹരി വിരുധ ബോധവൽകരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയകുമാർ നിർവഹിച്ചു. ജില്ലാ സാമൂഹിക നീതി വകുപ്പും മലയാലപ്പുഴ നവജീവ കേന്ദ്രവുമാണ് പരിപാടി സംഘടിപ്പിച്ചത്. നവജീവകേന്ദ്രം ഡീ അഡിക്ഷൻ സെന്റർ ഡയറക്ടർ റവ. റജി യോഹന്നാൻ ക്ലാസ് നയിച്ചു. ജില്ലാ സാമൂഹികനീതി ഓഫിസർ ജെ. ഷംലാ ബീഗം, പിടിഎ പ്രസിഡന്റ് അഡ്വ. പേരൂർ സുനിൽ, അദ്ധ്യാപകൻ പി സജീവ് എന്നിവർ പങ്കെടുത്തു.

ചിത്രം: നഷാ മുക്ത് – നഷാ മുക്ത് ഭാരത് അഭിയാൻ ജില്ലാതല കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുധ ബോധവൽകരണം കോന്നി ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയകുമാർ ഉദ്ഘാടനം നിർവഹിക്കുന്നു.


