പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കണ്ടറി സ്‌ക്കൂൾ നാഷണൽ സർവീസ് സ്കീം , സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ഭാരത് സ്‌കൗട്ട്സ് & ഗൈഡ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സ്കൂളിലെ 7-ാം ക്ലാസിലും 9 -ാം ക്ലാസിലും പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾക്ക് വേണ്ടി നിർമ്മിച്ച നൽകിയ സ്നേഹവീടിൻറെ സമർപ്പണം മലങ്കര മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ അഭി. ഡോ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവ്വഹിച്ചു . പത്തനംതിട്ട അഡി. സൂപ്രണ്ട് ഓഫ് പോലീസ് വിജയൻ റ്റി.ബി കുടുംബത്തിന് താക്കോൽ കൈമാറി.
മാർത്തോമ്മാ സ്‌കൂൾസ് കോർപ്പറേറ്റ് മാനേജർ റവ. ജോജി തോമസ് മുഖ്യ അതിഥി ആയിരുന്നു. വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബീന സോമൻ , പത്തനംതിട്ട മുൻസിപ്പൽ കൗൺസിലർ സി.കെ അർജുനൻ , ലോക്കൽ മാനേജർ റവ. സജി തോമസ്, എൻ എസ് എസ് ജില്ലാ കൺവീനർ അരുൺ എ. പത്തനംതിട്ട ക്ലസ്റ്റർ കോർഡിനേറ്റർ സലിം ബി., പത്തനംതിട്ട എസ് എച്ച് ഒ അരുൺ ജി. പിറ്റിഎ പ്രസിഡൻ്റ് അഡ്വ ജോൺ പോൾ മാത്യു, പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയ , ഹെഡ്മിസ്ട്രസ്സ് മിനി തോമസ് ,എസ് പി സി സി പി ഒ മിൻ്റോ വി റ്റി , സ്റ്റാഫ് സെക്രട്ടറി സുജ വർഗ്ഗീസ് , സ്കൗട്ട് മാസ്റ്റർ മീന എലിസബത്ത് മത്തായി , ഗൈഡ് ക്യാപ്റ്റൻ മറിയാമ്മ ഉമ്മൻ , എൻ എസ് എസ് പ്രൊഗ്രം ഓഫീസർ സജി സി. കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .

ഫോട്ടോ ക്യാപ്ഷൻ :
പത്തനംതിട്ട മാർത്തോമ്മ സ്‌ക്കൂളിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിർമ്മിച്ച നൽകിയ സ്നേഹവീടിൻറെ സമർപ്പണം മലങ്കര മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ അഭി. ഡോ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവ്വഹിക്കുന്നു.

ഫോട്ടോ ക്യാപ്ഷൻ :
പത്തനംതിട്ട മാർത്തോമ്മ സ്‌ക്കൂളിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിർമ്മിച്ച നൽകിയ സ്നേഹവീടിൻറെ താക്കോൽദാന സമർപ്പണച്ചടങ്ങ് പത്തനംതിട്ട അഡി. സൂപ്രണ്ട് ഓഫ് പോലീസ് വിജയൻ നിർവഹിക്കുന്നു


