അശരണ ബാല്യങ്ങൾക്കൊപ്പം പകൽ ചെലവഴിച്ച് വീണ്ടും കുമ്മനം കർമ്മപഥത്തിലേക്ക്.

Pathanamthitta Special

ആറന്മുള :- തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പരിവേഷത്തിൻ്റെ തിളക്കങ്ങൾ ഒക്കെ ഒഴിവാക്കി കുമ്മനം രാജശേഖരൻ ശബരി ബാലാശ്രമത്തിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചും സംവദിച്ചും താൻ ഈശ്വരീയ കാര്യമായി കരുതുന്ന സമാജ സേവയെന്ന കർമ്മപഥത്തിലേക്ക് വീണ്ടും സജീവമായി. ആറന്മുളയിലെത്തുമ്പോഴെല്ലാം തൻ്റെ താവളമായിരുന്ന ശബരി ബാലാശ്രമത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം അദ്ദേഹം എത്തിയിരുന്നില്ല . ആഴ്ചകൾക്കു ശേഷം കുരുന്നുകളുടെ കുമ്മനം മാമനെ അവർക്ക് തിരികെ കിട്ടിയ സന്തോഷത്തിലായിരുന്നു. രാവിലെ പ്രധാന പ്രവർത്തകരോടൊപ്പം തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിലെത്തി തെരഞ്ഞെടുപ്പു വിശകലനം നടത്തിയ ശേഷം .11.30 ഓടെ ശബരി ബാലാശ്രമത്തിലേക്ക് എത്തി. അന്തരിച്ച എൻ എസ് എസ് സെക്രട്ടറിയും, ഡയറക്ടർ ബോർഡംഗവുമായ ഹരികുമാർ കോയിക്കലിൻ്റെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. തെരഞ്ഞെടുപ്പിൽ പിന്തുണച്ച പ്രമുഖരിൽ ചിലരെ സന്ദർശിച്ചു. ഇന്നു മുതൽ മൂന്ന് ദിവസങ്ങളിലായി മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലും എത്തി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കാളികളായ പ്രവർത്തകരെ കണ്ട് നന്ദി അറിയിക്കും. തുടർന്ന് തിരഞ്ഞെടുപ്പ് ജയപരാജയങ്ങൾ സ്വാധീനിക്കാത്ത തൻ്റെ സാമൂഹ്യ ജീവതത്തിൻ്റെ ഭാഗമായ സാമൂഹിക ഇടപെടലുകളുമായി ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന നിശ്ചയദാർഡ്യവുമായി ഈ കർമ്മയോഗി മുന്നോട്ടേക്ക്.. മറ്റു രാഷ്ട്രീയക്കാരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും ഇതൊക്കെ തന്നെ.. !!

FILE PHOTOS…

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *