പത്തനംതിട്ട – നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ 70.77 ശതമാനം പോളിംഗ്. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി ആകെയുള്ള 9,80,144 വോട്ടർമാരിൽ 6,93,604 പേർ വോട്ട് ചെയ്തു. 3,26,249 പുരുഷൻമാരും 3,67,353 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡർമാരും വോട്ട് രേഖപ്പെടുത്തി. 5,10,955 സ്ത്രീകളും 4,69,184 പുരുഷന്മാരും അഞ്ച് ട്രാൻസ്ജൻഡർ വോട്ടർമാരാണ് ജില്ലയിലുള്ളത്.
ഏറ്റവും കൂടുതൽ വോട്ടിംഗ് ശതമാനം അടൂരാണ്. 73.51 ശതമാനം. കുറവ് റാന്നി. 68.99 ശതമാനം. തിരുവല്ല – 69.47, ആറന്മുള – 71.5 , കോന്നി – 70.03 എന്നിങ്ങനെയാണ് മറ്റു നിയോജക മണ്ഡലങ്ങളിലെ പോളിംഗ്.
തിരുവല്ലയിൽ 65,975 പുരുഷന്മാരും 71,852 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. റാന്നിയിൽ 59,140 പുരുഷന്മാരും
62,290 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും ആറന്മുളയിൽ 72,047 പുരുഷന്മാർ 81,793 സ്ത്രീകൾ, കോന്നിയിൽ 61,208 പുരുഷന്മാർ 71,396 സ്ത്രീകൾ, അടൂരിൽ 67,879 പുരുഷന്മാർ 80,022 സ്ത്രീകൾ ഒരു ട്രാൻസ്‌ജെൻഡറും വോട്ട് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

