അടൂർ : അടൂർ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ സി വി ശാന്തകുമാറിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ഉള്ള പ്രചാരണ സ്വീകരണ പരിപാടികൾ പന്തളം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടന്നു. എ ഐ സി സി നിരീക്ഷകൻ തോട്ട ലക്ഷ്മി കാന്ത റാവു ശാസ്താവട്ടം ജങ്ഷനിൽ ഉദ്ഘാടനം ചെയ്തു.
തറയിൽപടി, കരിപ്പൂർ ഭഗവതിക്ഷേത്രം, തോട്ടക്കോണം ഹൈസ്‌കൂൾ ജംഗ്‌ഷ- അറത്തിൽമുക്ക്, ഓമക്കുന്നിൽ, ചേരിയ്ക്കൽ പുത്തൻകുറ്റി, തടത്തിൽമുക്ക്, കുന്നിക്കുഴി, കലതികുറ്റിയിൽ ജംഗ്ഷൻ, മുട്ടാർ ജംഗ്ഷൻ, മുട്ടാർ പാലത്തിന്കിഴക്ക്, പാലത്തടം, എം. എസ്. എം. ജംഗ്ഷൻ, സാംസ്‌കാരിക നിലയം, മംഗലത്ത് ജംഗ്ഷൻ, പൂഴിക്കാട് ജംഗ്ഷൻ, ചാരുനിൽക്കുന്നതിൽ, ആമപ്പുറം, മെഡിക്കൽ മിഷൻ ജംഗ്ഷൻ, മൂലയിൽ
മണികണ്‌ഠൻ ആൽത്തറ, കുളഞ്ഞി ജംഗ്ഷൻ, തലയനാട്ട്പള്ളി, കൃഷ്‌ണക്ഷേത്ര ജംഗ്ഷൻ, ഉളമയിൽ, കടയ്ക്കാട് തെരുവ് , കടയ്ക്കാട് ചന്തമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റു വാങ്ങി.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സാഹിത്യ കലാ രംഗത്തെ വിശിഷ്ഠ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയും സമഗ്ര വികസനം ഉൾക്കൊള്ളിച്ച വിഷൻ അടൂർ പദ്ധതിയെ കുറിച്ചു സംസാരിക്കുകയും ചെയ്തു. വിവിധയിടങ്ങളിൽ യു ഡി എഫ് നേതാക്കൾ സംസാരിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

