രാജസ്ഥാൻ ടീമിന് രാജകീയ സ്വീകരണം ഒരുക്കി കോന്നി ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ.

Kerala Pathanamthitta Sports

കോന്നി – രാജസ്ഥാൻ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിലെ ഒൻപത് അംഗങ്ങൾ അടങ്ങുന്ന ഗവേഷണ സംഘം കോന്നി ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ സന്ദർശിച്ചു. ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫസർ കമലേന്ദ്ര സിംഗിൻ്റെ നേതൃത്വത്തിൽ എത്തിയ സംഘം സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ അക്കാദമികവും ഭൗതികവുമായ മികവുകൾ നേരിട്ട് വിലയിരുത്തി. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിൽ വന്ന മാറ്റങ്ങൾ തങ്ങളെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണെന്നു സംഘം വിലയിരുത്തി.

കേരളത്തിലെ വിവിധ ജില്ലകളിൽ പര്യടനം നടത്തുന്ന സംഘം തങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ രാജസ്ഥാനിലെ വിദ്യാഭ്യാസ പുരോഗതിക്കായി റിപ്പോർട്ട് ആയി സമർപ്പിക്കുമെന്ന് അറിയിച്ചു.പത്തനംതിട്ട ജില്ലയിൽ സംഘം സന്ദർശനത്തിനായി തെരഞ്ഞെടുത്ത ഏക സ്കൂളാണ് കോന്നി ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ.പ്രിൻസിപ്പൽ ജി സന്തോഷ്, ഹെഡ് മിസ്ട്രസ്സ് എസ് എം ജമീലാ ബീവി, അധ്യാപക പ്രതിനിധികളായ രാജികുമാർ, കെ എസ് അജി, കേ പി നൗഷാദ് എന്നിവർ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *