കോന്നി – ചെങ്ങറയിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാറമട തന്നെ ജനത്തിന് ഏറെ ബുദ്ധിമുട്ടാണ്. ഖനനത്തിന്റെ എല്ലാ സീമകളും ലംഘിച്ചാണ് ഇവിടെ ഇപ്പോൾ ഖനനം നടന്നുകൊണ്ടിരിക്കുന്നത്. അനുവദിച്ചതിൽ കൂടുതൽ ഖനനം നടക്കുന്നു. പാറ തൂക്കി നൽകണം എന്നിരിക്കെ തെറ്റായ തൂക്കമാണ് ഇവിടെ നിന്നും പുറത്തുവിടുന്നത്. ഇവിടെനിന്ന് തൂക്കുന്ന പാറ മറ്റ് ഇടങ്ങളിൽ ഇതിൽ കൂടുതൽ തൂക്കം കാണിക്കും. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പാറഖനനം വലിയ സ്ഫോടനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അനുവദിച്ചതിൽ കൂടുതൽ താഴ്ചയിൽ കുഴി അടിക്കുന്നതാണ് ഇതിന് കാരണം. സമീപപ്രദേശത്ത് കുട്ടികളും പ്രായമുള്ളവരും ആസ്മാ രോഗികളും ഉള്ള സാഹചര്യത്തിൽ ക്രഷർ യൂണിറ്റിന്റെ അനുമതി നൽകിയാൽ ഈ പ്രദേശവാസികളുടെ ജീവിതത്തെ കാര്യമായി ബാധിക്കും. അത് തന്നെയുമല്ല ഇവിടെ നിന്ന് ഉയരുന്ന പൊടി വെള്ളത്തിൽ കലർന്ന കടപുഴയിലെ ജലസേചനത്തിൽ എത്തുകയും അത് കുടിവെള്ളമായി മലയാലപ്പുഴ കോന്നി പഞ്ചായത്തുകളുടെ ബഹുഭൂരിപക്ഷം ഭവനങ്ങളിലും എത്തി ഇത് ഈ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഈ കാരണങ്ങളൊക്കെ പരിഗണിച്ച് ഈ പ്രദേശത്ത് ഒരു ക്രഷർ യൂണിറ്റിന് അനുമതി നൽകരുതെന്നും നിലവിലുള്ള പാറഖനനം നിയമവിരുദ്ധമെങ്കിൽ അത് തടയണമെന്നും. ചെങ്ങറ -ചെമ്മാനി സംരക്ഷണ സമിതിക്ക് വേണ്ടി കൺവീനർ അജേഷ് S.കുമാർ ആവശ്യപ്പെട്ടു.


