രാജ്യം നേരിടുന്ന ഗ്യാസ് പ്രതിസന്ധിക്ക് ; പത്തനംതിട്ടയിൽ മഹിളാ കോൺഗ്രസിന്റെ അടുപ്പുകൂട്ടി പ്രതിഷേധ സമരം

Kerala Pathanamthitta

പത്തനംതിട്ട – മോദി ഗ്യാരണ്ടി പട്ടിണി. ഗ്യാസ് എവിടെ മോദി,” എന്ന മുദ്രാവാക്യങ്ങളുമായി പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്യാസ് ഏജൻസി ഓഫീസിന്റെ മുമ്പിൽ അടുപ്പുകൂട്ടി പ്രതിഷേധ സമരം നടന്നു. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടു രാജ്യത്തുടനീളം പാചകവാതക ക്ഷാമം അതി രൂക്ഷമായിരിക്കുകയാണ്. ഒന്നും ചെയ്യാതെ മോദി സർക്കാർ നിഷ്ക്രിയമായിരിക്കുകയാണ്. ഗ്യാസ് പോയ ഗ്യാരണ്ടിയാണ് മോദിയുടെ ഗ്യാരണ്ടിയെന്നു തെളിഞ്ഞിരിക്കുന്നു എന്നു പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, അടുപ്പുകൂട്ടി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക- ഇറാൻ യുദ്ധം മൂലമുണ്ടായ പ്രതിസന്ധി എന്നൊന്നും പരാമർശിക്കാതെ മോദിക്കെതിരെയുള്ള സമരം ശ്രദ്ധാ വിഷയമായി. !!

മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് നേതാക്കളായ ലാലി ജോൺ, സുധാ നായർ, ഗീതാ ചന്ദ്രൻ, മഞ്ജു വിശ്വനാഥ്, ആശാ തങ്കപ്പൻ, എലിസബേത്ത് അബു, പ്രസീത രഘു, സുജാത മോഹൻ, മേഴ്സി പാണ്ടിയത്, ഷംസുദ്ദീൻ എ, റോജി പോൾ, അബ്ദുൽ കലാം ആസാദ്,പി കെ ഇക്ബാൽ , അജിത്ത് മണ്ണിൽ, ജോൺസൺ വിളവിനാൽ, റെനീസ് മുഹമ്മദ്, അഡ്വ. ഷെറിൻ തോമസ്, വിന്നിസന്തോഷ്,ഷൈബി ചെറിയാൻ, സുനിതാ വേണു, ബിന്ദു ബിനു, യശോദ മോഹൻ, സജി ദേവി,സജിനി മോഹൻ, മേബിൾ സൂസൻ, ശ്രീകുമാരി, ഉഷാ തോമസ്, സ്വപ്ന സൂസൻ സാലി മാത്യു, ജോളി അഗസ്റ്റിൻ, എന്നിവർ സംസാരിച്ചു.

ഫോട്ടോ ഷാജി വെട്ടിപ്പുറം:
പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് ഏജൻസി ഓഫീസിനു മുന്നിൽ അടുപ്പുകൂട്ടി നടത്തിയ പ്രതിഷേധ സമരം ഡിസിസി പ്രസിഡണ്ട് പ്രോഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *