മാന്നാർ:- ആലപ്പുഴ ജില്ലയിലെ മാന്നാറിൽ പട്ടാപ്പകൽ 56കാരിയെ കുളിക്കടവിൽ വെച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവിൽ വച്ചാണ് മധ്യവയസ്‌ക ക്രൂരമായ പീഡനത്തിനിരയായത്. സംഭവത്തിൽ പ്രതിയായ പരുമല കോട്ടക്കൽ സ്വദേശിയായ സബീർ ഒളിവിലാണ്. ഇയാൾ ഒരു കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മാന്നാർ ഭാഗത്ത് പമ്പയാറിൻ്റെ തീരത്തുള്ള കുളിക്കടവിൽ വച്ചാണ് സംഭവം. നദിയിലൂടെ നീന്തിവന്ന പ്രതി പിന്നിലൂടെയെത്തി മുഖത്ത് തുണിയിട്ട ശേഷം വയോധികയെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിനായി മാന്നാർ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി പ്രദേശത്ത് തന്നെ ഒളിവിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. പട്ടാപ്പകൽ നടന്ന ഈ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. പീഡനത്തിന് ഇരയായ സ്ത്രീ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.


