പത്തനംതിട്ട – ആറന്മുള എം.എൽ.എ യും, ആരോഗ്യമന്ത്രിയുമായ വീണാ ജോർജിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സി.പി.എമ്മിനെ സമീപിച്ചു. തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ച ചെയ്തു. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് ഇക്കാര്യം സംസ്ഥാന നേതൃത്വത്തിലേക്ക് റിപ്പോർട്ട് ചെയ്തു. വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. കുടുംബപരമായ കാര്യങ്ങളുണ്ടെന്നാണ് ഭർത്താവായ ജോർജ് ജോസഫ് സി.പി.എം. നേതാക്കളെ അറിയിച്ചിട്ടുള്ളത്. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്. സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോർജ് ഫോണിലൂടെയും ചിലരോട് നേരിട്ടും വാക്കാൽ ആവശ്യപ്പെട്ടത്. ഏരിയാ തലത്തിലുള്ളവർ ജില്ലാതലത്തിലേക്കും ജില്ലാ തലത്തിൽനിന്ന് സംസ്ഥാന തലത്തിലേക്കും വിവരം കൈമാറി. വീണാ ജോർജിനോടും ഭർത്താവിനോടും ചോദിച്ച് നിജസ്ഥിതി അറിയാനുള്ള നീക്കം സംസ്ഥാന നേതൃത്വത്തിൽനിന്നുണ്ടാകും..
What do you feel about this post?
Like
Love
Happy
Haha
Sad

