ലീഗിൻ്റെ താക്കോൽ ദാന പോസ്റ്റർ ഷെയർ ചെയ്ത് നിർവൃതി അടയേണ്ട ഗതികേടാണ് കോൺഗ്രസിന് ; ബിജു നൈനാൻ മരുതുക്കുന്നേൽ

Kerala Pathanamthitta

തിരുവല്ല – കോൺഗ്രസിന്റെ സാധാരണക്കാരായ അണികൾക്ക് ഇപ്പോൾ ലീഗിൻ്റെ താക്കോൽ ദാന പോസ്റ്റർ ഷെയർ ചെയ്ത് നിർവൃതി അടയേണ്ട ഗതികേടാണെന്ന് കേരള കോൺഗ്രസ് എം തിരുവല്ല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ പറഞ്ഞു. അദ്ദേഹത്തിൻറെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ…

മുണ്ടക്കൈ – ചൂരൽമല ദുരന്ത ബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ചു നല്കുന്ന 51 വീടുകളുടെ താക്കോൽ കൈമാറ്റം ഈ ശനിയാഴ്ച നടക്കുന്നതായി ഉള്ള അറിയിപ്പ് കണ്ടു. സർക്കാർ നിർമ്മിച്ചു നല്കുന്ന വീടുകളും ലീഗ് നിർമ്മിച്ചു നൽകുന്ന വീടുകളും തമ്മിൽ അജഗജാന്തരം ഉണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ, തല്ക്കാലം അതവിടെ നിൽക്കട്ടെ, യുഡിഎഫിലെ മുഖ്യ കക്ഷിയായ കോൺഗ്രസും അതിൻ്റെ യുവജന വിഭാഗവും കുറെ വീടുകൾ ആ ദുരന്ത ബാധിതർക്ക് വാഗ്ദാനം ചെയ്തിരുന്നു, അതിനു വേണ്ടി നാടുനീളെ പണപ്പിരിവും നടത്തിയിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്, ഘടകകക്ഷിയായ മുസ്ലിം ലീഗ് കാണച്ചത്ര ആർജവം പോലും ദേശീയ കക്ഷിയായ കോൺഗ്രസിനോ അതിൻ്റെ നേതാക്കൾക്കോ ഇല്ല എന്നത് എത്ര പരിതാപകരമാണ്.

കോൺഗ്രസിന്റെ സാധാരണക്കാരായ അണികൾക്ക് ഇപ്പോൾ ലീഗിൻ്റെ താക്കോൽ ദാന പോസ്റ്റർ ഷെയർ ചെയ്ത് നിർവൃതി അടയേണ്ട ഗതികേടാണ്..!!

മാത്രമല്ല ഈ മഹാ ദുരന്തം നടന്ന വയനാട് ജില്ലയിലെ കൽപ്പറ്റ എംഎൽഎ തന്നെ കഴിഞ്ഞ ദിവസം വയനാട് ദുരന്ത ബാധിതർക്ക് കോൺഗ്രസ് ചെയ്ത സഹയാത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ധിക്കാരപരമായും ധാർഷ്ട്യത്തോടെയും കയർത്തു സംസാരിക്കുന്നത് നമ്മൾ കണ്ടതാണ്

മാതൃകാപരമായി ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും സംസ്ഥാന വ്യാപകമായി സമാനതകളില്ലാത്ത വികസന സമാശ്വാസ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെ യാതൊരു അടിസ്ഥാനവും ഇല്ലാത്ത നുണപ്രചാരണങ്ങൾ നടത്താൻ ദുരന്ത ബാധിതരുടെ കാര്യത്തിൽ പോലും പറഞ്ഞ വാക്കുകൾ പാലിക്കാൻ കഴിയാത്ത ഇവർക്ക് യാതൊരു സങ്കോചവും ഇല്ല എന്നതാണ് വിസ്മയം

@ ബിജു നൈനാൻ മരുതുക്കുന്നേൽ ( കേരള കോൺഗ്രസ് എം തിരുവല്ല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി)
24/02/2026

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *