പത്തനംതിട്ട : നഗരത്തിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നടപടിയുമായി നഗരസഭ. പഴയ ബസ് സ്റ്റാൻഡിൽ അനധികൃതമായി നിർമ്മിച്ച ഇറക്കുകൾ നഗരസഭ ഉദ്യോഗസ്ഥർ പൊളിച്ചു മാറ്റി. ജില്ലാ കേന്ദ്രമായ നഗരത്തിൽ ഒട്ടനവധി അനധികൃത നിർമ്മാണങ്ങൾ നടക്കുന്നതായി പൊതു ജനങ്ങളിൽ നിന്നും പരാതികൾ ലഭിച്ചതിന്റെ ഭാഗമായാണ് നടപടി.
നഗരസഭയിൽ നിന്നും നൽകിയ ഉത്തരവുകൾ പാലിക്കാതെയാണ് ഇത്തരം നിർമ്മാണങ്ങൾ നടത്തുന്നത്. നഗരത്തിലെ എല്ലാ അനധികൃത നിർമ്മാണങ്ങളും വരും ദിവസങ്ങളിൽ പൊളിച്ചു മാറ്റുമെന്ന് നഗരസഭാധ്യക്ഷൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. അനധികൃത നിർമ്മാണങ്ങൾ നഗര വികസനത്തെ തടസപ്പെടുത്തുകയാണ്.
സുഗമമായ കാൽനട യാത്രയ്ക്കും ഇത്തരം നിർമ്മാണങ്ങൾ തടസ്സമാവുകയാണ്. നിയമ സംവിധാനങ്ങളെ പോലും വെല്ലുവിളിച്ചു നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

