പത്തനമിട്ട – ആരോഗ്യവകുപ്പിന്റെ ‘ആരോഗ്യം ആനന്ദം’ കാൻസർ കാമ്പയിന്റെ ഭാഗമായി നിലയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കാൻസർ നിർണയക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി ഉദ്ഘാടനം ചെയ്തു. 30 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കായി നടന്ന ക്യാമ്പിൽ 38 പേർക്ക് ക്യാൻസർ പരിശോധന നടത്തി. അട്ടത്തോട്, തുലാപ്പള്ളി, നാറാണംതോട് എന്നിവിടങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.
വാർഡ് അംഗം മഞ്ജു പ്രമോദ്, ആർദ്രം നോഡൽ ഓഫീസർ ഡോ. അംജിത്, പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സജിൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. ജി. വിനോദ്, പബ്ലിക് ഹെൽത്ത് നേഴ്സ് ഇൻചാർജ് കെ. ഷാമില, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശുഭ, അനിഷ, മോണിക്ക, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരായ രാജിമോൾ, അജിൻ, നിഷ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരായ ശരണ്യ, അഞ്ജിത, ഊര് മൂപ്പൻ രാമൻകുട്ടി, ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

