ആരോഗ്യ മന്ത്രിക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിക്കുന്നു ; രാഷ്‌ട്രിയ ജനതാദൾ (ആർ.ജെ.ഡി) ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി

Pathanamthitta Politics

പത്തനംതിട്ട – ആരോഗ്യമന്ത്രി വീണ ജോർജ് നേരിട്ട ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി രാഷ്‌ട്രിയ ജനതാദൾ (ആർ.ജെ.ഡി) ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. കണ്ണൂരിൽ വെച്ച് നടന്ന പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് കൂടാതെ കെ.എസ്‌.യു പ്രവർത്തകർ നടത്തിയ അക്രമപരമായ നടപടി ഗുരുതരമായ ജനാധിപത്യ ലംഘനമാണെന്ന് കമ്മിറ്റി വ്യക്തമാക്കി. ഒരു മന്ത്രിക്കെതിരെ ശാരീരിക ആക്രമണം നടത്തിയത് അതീവ അപലപനീയവും നിയമവിരുദ്ധവുമാണ്.

രാഷ്ട്രീയ ഭിന്നതകളുണ്ടെങ്കിലും അക്രമം ജനാധിപത്യ രീതിയല്ല. പൊതുപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി സ്വീകരിക്കണമെന്നും ആർ.ജെ. ഡി ആറന്മുള നിയോജകമണ്ഡലം പ്രസിഡൻ്റ് ബിജോയ് റ്റി മാർക്കോസ്, ജില്ല വൈസ് പ്രസിഡൻ്റ് ശശി പന്തളം എന്നിവർ ആവശ്യപ്പെട്ടു.

— ആർ.ജെ.ഡി ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *