അടൂർ : എം സി റോഡിൽ നിന്നും ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഓടകളിൽ മാലിന്യം കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ ആയിട്ടും തിരിഞ്ഞു നോക്കാതെ നഗരസഭ അധികൃതർ. ഓടകൾ വൃത്തിയാക്കാത്തത് മൂലം മലിന ജലത്തിനൊപ്പം മറ്റു പേപ്പർ തുണി അവശിഷ്ടങ്ങൾ കൂടെ കലർന്നു നാറ്റം കൊണ്ട് മൂക്ക് പൊത്താതെ നടക്കാൻ വയ്യാത്ത അവസ്ഥയാണ്. നഗരസഭ ശുചീകരണ തൊഴിലാളികൾ ഓടയിൽ നിന്ന് മാലിന്യം കരയിൽ വാരി വച്ചിട്ട് പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പിന്നീട് പത്ര വാർത്തകൾ വന്നതിനുശേഷം ആണ് അധികൃതർ വാരി വെച്ച മാലിന്യം അവിടെ നിന്ന് നീക്കം ചെയ്യാൻ തയ്യാറായത്. ജനറൽ ആശുപത്രി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തൊട്ടടുത്തുള്ള സ്ഥലത്താണ് ഈ മാലിന്യം കെട്ടിക്കിടക്കുന്നത്.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

