കെ.കെ. നായർ സ്‌മൃതിസംഗമം നടന്നു .

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : ജില്ലയുടെ പിതാവ് കെ.കെ നായരുടെ 13-ാം ചരമ വാർഷികം കെ.കെ. നായർ ഫൗണ്ടേഷൻ്റെ അഭിമുഖ്യത്തിൽ പുഷ്പാർച്ചന, സ്മൃതി സംഗമം എന്നിവയോടെ ടൗൺ സ്ക്വയറിൽ നടന്നു.

സ്മൃതിസംഗമത്തിൽ ഫൗണ്ടേഷൻ ചെയർമാൻ പി.ഐ ഷെറീഫ്മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു . നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ , സി. പി. ഐ ( എം ) ജില്ല സെക്രട്ടറി രാജു എബ്രഹാം , നഗരസഭ മുൻ ചെയർമാൻമാരയ പി. മോഹൻരാജ് , അഡ്വ. എ.സുരേഷ്കുമാർ , അഡ്വ. ടി. സക്കീർ ഹുസൈൻ , നഗരസഭ വൈസ് ചെയർമാൻ പി.എ . സാഗീർ , അഡ്വ. ഓമല്ലൂർ ശങ്കരൻ , വി.കെ പുരുഷോത്തമൻപിള്ള , അഡ്വ. കെ.ഹരിദാസ് , അഡ്വ. ജോൺസൺ വിളവിനാൽ , എസ്. ഫാത്തിമ, സി. കെ. അർജുനൻ , അഖിൽ മഠത്തിലേത്ത് , കെ. ജാസിംക്കുട്ടി , ഫൗണ്ടേഷൻ സെക്രട്ടറി സി. കൃഷ്ണകുമാർ , അഡ്വ. എ.ഷബീർ അഹമ്മദ് , അഡ്വ.ദിനേശ് നായർ , സലിം പി. ചാക്കോ , കെ. ആർ. അരവിന്ദാക്ഷൻ നായർ , എ. ഗോകുലേന്ദ്രൻ ,ബിന്ദു സാജൻ തുടങ്ങിയവർ പ്രസംഗിച്ചു .

അടിക്കുറിപ്പ് :
കെ.കെ.നായർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ടൗൺ സ്ക്വയറിൽ നടന്ന കെ.കെ നായർ സ്മൃതിസംഗമം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *