അങ്കമാലി – ‘ വൈദീകനായി അൻപത് വർഷം പിന്നിട്ട അഭിവന്ദ്യ ടൈറ്റസ് വർഗ്ഗീസ് കോർ എപ്പിസ്കോപ്പയ്ക്ക് തുറവൂർ പുല്ലാനിയിൽ പ്രവർത്തിക്കുന്ന ആശ്വാസ് പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ നേതൃത്വത്തിൽ ആദരവ് നൽകി. മഞ്ഞപ്ര സെൻ്റ് ജോർജ്ജ് യാക്കോബായ പള്ളി വികാരി റവ. ഫാ. വർഗ്ഗീസ് അറയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ അൻപത് വർഷകാലം സുത്യർഹമായ സേവനങ്ങൾ സമൂഹത്തിന് നൽകാൻ കഴിഞ്ഞ വൈദീകനാണ് അഭിവന്ദ്യ ടൈറ്റസ് വർഗ്ഗീസ് കോർഎപ്പിസ്കോപ്പ എന്ന് ഉൽഘാടന പ്രസംഗത്തിലൂടെ ഓർമ്മപ്പെടുത്തി .കെ.വി.പീറ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശംസകൾ അർപ്പിച്ച് റവ. ഫാ. പൗലോസ് അറയ്ക്കപറമ്പിൽ, റവ. ഫാ. തങ്കച്ചൻ അരീയ്ക്കൽ, ജി. അജിത്ത്, സി.പി.ഐ.എം. ഏരിയ സെക്രട്ടറി കെ. പി. റെജീഷ്, ടെൽക്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. കെ.കെ.ഷിബു, പാലിയേറ്റീവ് ജില്ലാ കോഡിനേറ്റർ ഡോ. അരുൺ .ബി. കൃഷ്ണ, ആശ്വാസ് പാലിയേറ്റീവ് സെക്രട്ടറി പി.വി. ജോയി രക്ഷാധികാരി, കെ.വൈ.വർഗ്ഗീസ്, നോബികുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു



