റഷ്യയിൽ ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ലോകമത പാർലമെന്റ്

World
Print Friendly, PDF & Email

ആലുവ സർവ്വമത സമ്മേളന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 20ന് റഷ്യയിൽ ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ലോകമത പാർലമെന്റ് സംഘടിപ്പിക്കും. മോസ്കോയിലെ എംബസി ഒഫ് ഇന്ത്യ, ജെ.എൻ.സി.സി മോസ്‌കോ, ആൾ മോസ്‌കോ മലയാളി അസോസിയേഷൻ, ഇസ്കോൺ തുടങ്ങിയവയുടെയും റഷ്യയിലെ നിരവധി സംഘടനകളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ് ലോകമത പാർലമെന്റ് സംഘടിപ്പിക്കുന്നത്.

മോസ്കോ കൺസെർട്ട് ഹാളിൽ നടക്കുന്ന സമ്മേളനങ്ങളിൽ 16 മതങ്ങളുടെ പ്രതിനിധികളായ മഹാപണ്ഡിതർ പങ്കെടുക്കും . നാനാജാതി മതസ്ഥരായ ജനസമൂഹത്തെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മതമേലദ്ധ്യക്ഷന്മാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരെയും പങ്കെടുപ്പിച്ചാണ് തുടർ സമ്മേളനങ്ങൾ. വത്തിക്കാനിലും ലണ്ടനിലും ആസ്ട്രേലിയൻ പാർലമെന്റിലും നടന്ന ലോകമത പാർലമെന്റുകളിൽ എന്ന പോലെ ലോകശ്രദ്ധ നേടുന്ന ഒന്നാവും റഷ്യയിലെതെന്നും സമ്മേളനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ മാസം 25ന് മുൻപായി പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും സ്വാമി സച്ചിദാനന്ദ ( പ്രസിഡന്റ് ശിവഗിരി മഠം ) സ്വാമി ശുഭാംഗാനന്ദ ( ജനറൽ സെക്രട്ടറി ) സ്വാമി ശാരദാനന്ദ ( ട്രഷറർ ) ലോകമത പാർലമെന്റ് – റഷ്യൻ എഡിഷൻ ഇവന്റ് ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അറിയിച്ചു. ഫോൺ: 7907111500 .

ഈ മഹത്തായ സമ്മേളനത്തിന്റെ വിജയത്തിനായും വിവരങ്ങൾ എല്ലാ പേരിലും എത്തിക്കുന്നതിനായും ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യണമെന്ന് പ്രത്യേകമായി താല്പര്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *