നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കൾക്ക് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്ക്

Crime

പന്തളം – നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കൾക്ക് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്. മങ്ങാരം കുരീക്കാവിൽ അഖിൽ ആർ. കൃഷ്ണന് (25) മൂന്നുമാസത്തേക്കും മുത്തോണിയിൽ ദിൽഷമൻസിലിൽ ദിൽക്കു (24) വിന് ആറുമാസത്തേക്കുമാണ് വിലക്ക്.

പന്തളം പോലീസ് സ്‌റ്റേഷൻ അധികാര പരിധിയിൽപ്പെട്ട സ്ഥലങ്ങളിലും പരിസരപ്രദേശങ്ങളിലും കൊലപാതകശ്രമം, സംഘം ചേർന്നുള്ള ആക്രമണം,അന്യായ തടസം ചെയ്യൽ, അസഭ്യം വിളിക്കുക തുടങ്ങി ഗൗരവതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി സമാധാനകാംക്ഷികളായ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണിയും വരുത്തു ന്നതിനെ തുടർന്ന് കാപ്പാ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് സമർപ്പിച്ച റിപ്പോർട്ടിൻ മേൽ തിരുവനന്തപുരം റേഞ്ച് ഡിഐജി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *