കവിയൂർ: കവിയൂർപഞ്ചായത്തിലെ പത്താം വാർഡിൽ എട്ടാം നമ്പർ അംഗൻവാടിയിൽ കുട്ടികളെ പ്രവേശിപ്പിക്കാനാകാതെ ഏറെ ദുരിതത്തിലാണ്. പഞ്ചായത്ത് വകസ്ഥലത്ത് ഇലക്സിറ്റി ബോർഡ് പ്രവർത്തനം ആരംഭിച്ചതോടുകൂടി ഡിവിഷൻ പരിധിയിലുണ്ടാകുന്ന മുഴുവൻ ഇലക്ടിക് വേസ്റ്റുകളും അംഗൻവാടിയുടെ മുൻപിലും പരിസരത്ത് ഇട്ട് കുട്ടികൾക്ക് മാർഗതടസ്സം ഉണ്ടാക്കിയിരിക്കുന്നു. നാളുകളായി ഈ വേസ്റ്റുകൾ ഇട്ട് കാട് കയറി അംഗൻവാടിയുടെ പരിസരത്ത് ഇഴജന്തുക്കൾ ശല്യമുണ്ടാക്കുകയാണ്.. കൂടാതെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് പരിസരവും ഇതിനാൽ വൃത്തിഹീനമാണ്. ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഈ ഇലക്ടിക് വേസ്റ്റുകൾ എടുത്ത് മാറ്റുവാൻ ഇലക്ട്രിസിറ്റി ബോർഡിനോടാവശ്യപ്പെട്ടിട്ടും നാളിത് വരെ നടപടിയായിട്ടില്ല. മഴക്കാലമാകുമ്പോൾ വെള്ളക്കെട്ട് കൂടി അംഗൻവാടിയ്ക്ക് ചുറ്റുമായി കിടക്കുന്ന സ്ഥിതി ആയതിനാൽ ഇഴജന്തുക്കളും മറ്റും ചത്ത് ദുർഗന്ധവും രോഗാണുക്കൾ പടരുന്നതിനും സാഹചര്യമൊരുക്കുന്നു.. ഇക്കാരണത്താൽ തന്നെ മാതാപിതാക്കൾ കുട്ടികളെ അംഗൻവാടിയിൽ വിടാനും തയാറാകുന്നില്ല. അടിയന്തിരമായി ഇതിന് പരിഹാരം അധികാരികൾ ഉണ്ടാക്കിത്തരണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
What do you feel about this post?
Like
Love
Happy
Haha
Sad

