കയ്യിലുള്ള നാടൻ തോക്കിന്റെ ബലത്തിൽ ചാരായം വാറ്റ് ; എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായി

Crime
Print Friendly, PDF & Email

ചിറ്റാർ: വർഷങ്ങളായി പോലീസിനെയും എക്‌സൈസിനെയും കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പോലീസിന്റെ പിടിയിലായി. സീതത്തോട് ഗുരുനാഥൻ മണ്ണ് പുത്തൻവീട്ടിൽ ഷാജി(50) ആണ് പിടിയിലായത്.

ലൈസൻസ് ഇല്ലാത്ത നാടൻ തോക്ക് കൈവശം വച്ചതിന് പോലീസും ചാരായം വാറ്റുന്നതിന് 300 ലിറ്റർ വാഷ് കൈവശം വെച്ച് സൂക്ഷിച്ചതിന് എക്‌സൈസും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതി കഴിഞ്ഞ ഒരു വർഷമായി ബെല്ലാരി, സൂറത്ത് എന്നീ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. തുടർച്ചയായ അന്വേഷണത്തിൽ പ്രതി നാട്ടിലെത്തിയിട്ടുള്ളതായി വിവരം ലഭിച്ചു.

പോലീസ് ഇൻസ്‌പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ. അനിൽ കുമാർ, എ.എസ്.ഐ അനിൽ, സി.പി.ഓമാരായ അജിത്ത്, സജിൻ എന്നിവർ അടങ്ങിയ സംഘം സീതത്തോട്ടിൽ നിന്നും പ്രതിയെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *