തിരുവല്ല – നൂറുകണക്കിന് കുടുംബങ്ങളെ മണിക്കൂറോളം ഭീതിയിൽ ആക്കിയ മധുരമ്പുഴ പാടശേഖരത്തിലുണ്ടായ വൻ തീപിടുത്തത്തിന് കാരണക്കാരായവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ വി ആർ രാജേഷ് ആവശ്യപ്പെട്ടു.
ബിജെപി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസായി പ്രവർത്തിച്ച കെട്ടിടത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ സമീപത്തെ പാടശേഖരത്തിൽ ഇട്ട് കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് വൻ തീപിടുത്തം ഉണ്ടായത്. ഏകദേശം പത്തേക്കറോളം പാടശേഖരത്തെ പുല്ലുകളും മറ്റും പൂർണമായും കത്തിപ്പോയി. ഈ പാടശേഖരത്തിൽ സമീപത്തായി നിരവധി വീടുകളാണ് ഉണ്ടായിരുന്നത്. തിരുവല്ലയിൽ നിന്നും ചെങ്ങന്നൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് ടീമിൻ്റ് മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

