93 -ാമത് ശിവഗിരി തീർത്ഥാടനവും 6-ാമത് തീർത്ഥാടന പദയാത്രയും

Pathanamthitta

അടൂർ എസ്.എൻ.ഡി.പി. യൂണിയന്റെ നേതൃത്വത്തിൽ ശിവഗിരി മഹാസമാധിയിലേക്ക് നടത്തുന്ന 6-ാമത് തീർത്ഥാടന പദയാത്ര എസ്.എൻ.ഡി.പി. യോഗം കൗൺസിലർ ശ്രീ. എബിൻ അമ്പാടിയിൽ പദയാത്ര ക്യാപ്റ്റനായി നയിക്കുന്ന പദയാത്രയ്ക്ക് മുന്നോടിയായുള്ള പീതാംബര ദീക്ഷ 2025 ഡിസംബർ 21 ഞായറാഴ്ച്‌ച രാവിലെ 9 മണിക്ക് യൂണിയൻ ആസ്ഥാനത്തുവച്ച് നടക്കുന്ന തീർത്ഥാടക സംഗമത്തിൽവച്ച് ശിവഗിരി മഠം മുൻ മഠാധിപതി പത്മശ്രീ ശ്രീമദ് വിശുദ്ധാനന്ദ സ്വാമികൾ (ചേവണ്ണൂർ മഠം, കായംകുളം) നിർവ്വഹിക്കുന്നു. പ്രസ്തു‌ത ചടങ്ങിൽ ശ്രീ. ബിനിൽ ഗോവിന്ദ് വൈക്കം ‘ശിവഗിരി തീർത്ഥാടനം-അറിവിന്റെ തീർത്ഥാടനം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നതുമാണ്.

2025 ഡിസംബർ 30 ചൊവ്വാഴ്‌ച രാവിലെ 6 മണിക്ക് അടൂർ എസ്.എൻ.ഡി.പി. യൂണിയൻ ആസ്ഥാന മന്ദിരമായ ടി.കെ. മാധവസൗധത്തിൽനിന്നും ധർമ്മ പതാക ബഹു. കേരള നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ അവറുകളിൽ നിന്നും പദയാത്ര ക്യാപ്റ്റൻ ഏറ്റുവാങ്ങി പദയാത്ര ആരംഭിച്ച് 2026 ജനുവരി 1-ന് ശിവഗിരി മഹാസമാധി മണ്ഡപ ത്തിൽ എത്തിച്ചേർന്ന് സമൂഹപ്രാർത്ഥനയോടുകൂടി സമാപിക്കുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *