തന്നെപ്പോലെതന്നെ അവഗണന നേരിടുന്ന ഭിന്നശേഷിക്കാർക്കായി അക്ഷയ് മുഖ്യമന്ത്രിയുടെ അടുത്തുവരെ പോയത് വെറുതെയായില്ല !!

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – സ്വകാര്യ ബസിൽ മൾട്ടിപ്പിൾ ഭിന്നശേഷിക്കാരനായ തനിക്ക് കൺസഷൻ നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് അക്ഷയ് പോരാട്ടത്തിനിറങ്ങിയത്. എയ്ഡഡ് സ്‌കൂളുകളിലെ ജോലി അടക്കം പലവിധ വിഷയങ്ങളിൽ ഭിന്നശേഷിക്കാർക്കായി സർക്കാർ സംവരണം നിർദ്ദേശിച്ചിരിക്കെ അതൊന്നും നടപ്പിലാകുന്നില്ല എന്ന് സ്വന്തം അനുഭവങ്ങളിലൂടെ അക്ഷയ് തിരിച്ചറിഞ്ഞു. കളക്ടർ അടക്കം സർക്കാർ ഉദ്യോഗസ്ഥ തലങ്ങളിൽ അപേക്ഷകൾ കൊടുക്കുകയും, ചെയ്ത അക്ഷയ് മുഖ്യമന്ത്രിയെ കാണാനും ശ്രമം നടത്തുകയും മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി അപേക്ഷ കൊടുക്കാൻ കഴിഞ്ഞതിൻ പ്രകാരം മറുപടിയായി, ഭിന്നശേഷിക്കാർക്ക് എല്ലാ ബസ്സിലും എല്ലാ ദിവസവും കൺസെഷൻ അനുവദിക്കണമെന്ന് നിർദ്ദേശിച്ചു ട്രാൻസ്‌പോർട്ട് കമ്മീഷണർ കത്ത് നൽകി.

ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിൽ നിന്ന് ലഭിച്ച മറുപടിയിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ,
താങ്കൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഈ ഓഫീസിൽ നിന്നും പ്രസ്തുത വിഷയത്തിൽ അനന്തര നടപടികൾ കൈക്കൊണ്ടു റിപ്പോർട്ട് സമർപ്പിക്കുവാൻ തിരുവല്ല ജോയിന്റ് റീജിണൽ ട്രാൻസ്‌പോർട്ട് ഓഫീസറോട് രേഖാമൂലം നിർദ്ദേശിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ കണ്ടക്ടർക്ക് താക്കീത് നൽകിയിട്ടുണ്ട് എന്നും ഭിന്നശേഷിക്കാർക്ക് എല്ലാ ബസ്സിലും എല്ലാ ദിവസവും കൺസെഷൻ അനുവദിക്കണമെന്ന ബഹു.ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശം കാണിച്ചു പ്രൈവറ്റ് ബസ് ഓപ്പറേറ്റ് അസോസിയേഷന് കത്ത് നൽകിയിട്ടുണ്ട് എന്നും,കൂടാതെ സർക്കാരിന്റെ കരുതലും കൈത്താങ്ങും പരിപാടിയിൽ ബഹു. മന്ത്രി വീണാ ജോർജ്ജിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബസുകളിലെ പരാമർശിക്കപ്പെട്ട കണ്ടക്ടറന്മാരെ പത്തനംതിട്ട റീജിണൽ ട്രാൻസ്‌പോർട്ട് ഓഫീസർ സമക്ഷം ഹാജരാക്കി ഈ വിഷയം പരിഹരിച്ചിട്ടുണ്ട് എന്നും റിപ്പോർട്ട് നൽകിയിട്ടുണ്ട്. മേൽക്കാര്യങ്ങൾ താങ്കളെ ഇതിനാൽ അറിയിക്കുന്നു.

സീനിയർ ഡെപ്യൂട്ടി ട്രാസ്പോർട്ട് കമ്മീഷണർ ആർ രാജീവ് ആണ് കത്ത് നൽകിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *