ഓറഞ്ച് ദ വേൾഡ് കാമ്പയിൻ റാലി സംഘടിപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായി ജില്ല വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലി ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ കൂട്ടായ ബോധവൽകരണം ആവശ്യമാണെന്ന് ജില്ല കലക്ടർ പറഞ്ഞു. അതിക്രമം തടയാനും റിപ്പോർട്ട് ചെയ്യാനും നിയമ സഹായത്തിനുമുള്ള പ്രവർത്തനം തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഡിജിറ്റൽ ആക്രമണം അവസാനിപ്പിക്കുക എന്നതാണ് ഈ വർഷത്തെ കാമ്പയിൻ സന്ദേശം. ജില്ല വനിത ശിശുവികസന ഓഫീസർ കെ.വി ആശാ മോൾ, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ നീതാദാസ്, ജില്ല ശിശു സംരക്ഷണ ഓഫീസർ റ്റി ആർ ലതാകുമാരി, വകുപ്പ് ജീവനക്കാർ, ഹബ് ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കലക്ടറേറ്റിൽ നിന്നും ആരംഭിച്ച റാലി ജില്ല വനിത ശിശു വികസന ഓഫീസിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *