പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ

Kerala Pathanamthitta
Print Friendly, PDF & Email

അപേക്ഷ ക്ഷണിച്ചു
പട്ടികവർഗവികസനവകുപ്പിനു കീഴിൽ റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയിൽ 20 നും 35 നും ഇടയിൽ പ്രായമുളളതും പി എസ് സി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടുളളതുമായ പട്ടികവർഗ യുവതീ യുവാക്കൾക്ക് വിവിധ പി എസ് സി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് പരിശീലനം നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് എസ്എസ്എൽസി യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പകർപ്പ് സഹിതം റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നവംബർ ആറിന് വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ സമർപ്പിക്കണം. ഫോൺ : 04735 227703.

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നാലിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നവംബർ നാലിനു രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേരും.

ടെൻഡർ ക്ഷണിച്ചു
ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശബരിമല തീർഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കാവശ്യമായതും വിശുദ്ധി സേനാംഗങ്ങൾക്ക് ആവശ്യമായതുമായ ഈറക്കുട്ട, ഈർക്കിൽ ചൂൽ തുടങ്ങിയ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അടൂർ ആഡിഒ ഓഫീസിൽ ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ ആറിന് വൈകിട്ട് അഞ്ച് വരെ. ഫോൺ: 04734-224827.

പ്രൊബേഷൻ അസിസ്റ്റന്റ് ഒഴിവ്
സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റിന്റുമാരായി കരാർ വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിനു യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : സോഷ്യൽ വർക്കിലുളള മാസ്റ്റർ ബിരുദം (എം എസ് ഡബ്ല്യു).പ്രായപരിധി 40 വയസ്. പ്രൊബേഷൻ അനുബന്ധ മേഖലകളിൽ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15. വിലാസം: ജില്ലാ പ്രൊബേഷൻ ഓഫീസർ, ജില്ലാ പ്രൊബേഷൻ ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, നാലാം നില , പത്തനംതിട്ട, ഫോൺ : 9446177662, 8594057873, 8281999038.

തേനീച്ചപെട്ടി വിതരണം
തേനീച്ച വളർത്തൽ പ്രോത്‌സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് 50 ശതമാനം സബ്സിഡിയോടുകൂടി 30 പേർക്ക് തേനീച്ച പെട്ടികൾ വിതരണം ചെയ്യുന്നു. ഒരാൾക്കു പരമാവധി അഞ്ച് പെട്ടികൾ ലഭിക്കും. താൽപര്യമുള്ളവർ ഇലന്തൂർ ജില്ലാ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. അവസാനതീയതി നവംബർ എട്ട്. ഫോൺ : 0468 2362070.

Leave a Reply

Your email address will not be published. Required fields are marked *