അടൂർ – Lifeline Hospital and Adoor Obstetrics and Gynaecological Society to Conduct Breast Cancer Awareness Programme (Bye Bye Breast Cancer) അടൂർ ഗൈനെക്കോളജിക്കൽ സൊസൈറ്റിയുടെയും ലൈഫ് ലൈൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്തനാർബുദത്തിനെതിരേ “ബൈ ബൈ ബ്രെസ്റ്റ് ക്യാൻസർ” എന്ന പേരിൽ ബോധവത്കരണ പരിപാടി ഡിസംബർ 12 ന് ലൈഫ് ലൈൻ ആശുപത്രിയിൽ വെച്ച് നടത്തുന്നു. 12 നു വൈകുന്നേരം 3.30 ന് നടക്കുന്ന പരിപാടി ശ്രീമതി യൂ പ്രതിഭ എം എൽ ഏ ഉദ്ഘാടനം ചെയ്യും.
അടൂർ ഗൈനെക്കോളജിക്കൽ സൊസൈറ്റി പ്രസിഡന്റ് പ്രൊഫസർ ഡോ ബി പ്രസന്നകുമാരി അധ്യക്ഷത വഹിക്കും. സെക്രട്ടറി ഡോ അനുസ്മിത ആൻഡ്രൂസ് വിഷയം അവതരിപ്പിക്കും. പള്ളിക്കൽ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി സുശീല രമാ കുറുപ്പ് , ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ തുടങ്ങിയവർ സംസാരിക്കും.
ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് തുടർ ദിവസങ്ങളിൽ സൗജന്യമായി സ്തനാർബുദ പരിശോധനയും 50 ശതമാനം നിരക്കിൽ മാമ്മോഗ്രാം ടെസ്റ്റും നടത്തുന്നതായിരിക്കും. പരിപാടിയിൽ പങ്കെടുക്കുതിന് 9188619302 എന്ന നമ്പറിലോ pro@lifelinehospitalkerala.com ഇമെയിലിലോ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

“ബൈ ബൈ breast Cancer” ദീപശിഖാ ആലപ്പുഴ ഗൈനെക്കോഗൈനെക്കോളജിക്കൽ സൊസൈറ്റിയിൽനിന്നും അടൂർ ഗൈനെക്കോളജിക്കൽ സൊസൈറ്റി പ്രസിഡന്റ് ഡോ ബി പ്രസന്നകുമാരി , സെക്രട്ടറി ഡോ അനുസ്മിത അന്ദ്രൂസ് , ഡോ നിർപിൻ ക്ലീറ്റസ് എന്നിവർ ചേർന്നു സ്വീകരിക്കുന്നു.


