പത്തനംതിട്ട – ജില്ലയിൽ പോലീസ് / ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പുകളിൽ ഹോംഗാർഡ് വിഭാഗത്തിൽ നിലവിലുള്ളതും ഭാവിയിൽ പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേയ്ക്ക് വനിതാ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാനയോഗ്യത: ആർമി/നേവി/എയർഫോഴസ്്/ ബി.എസ്.എഫ്/ സിആർ.പി.എഫ്/ സി.ഐ.എസ്.എഫ്/ എൻ.എസ്.ജി/ എസ്.എസ്.ബി/ ആസാം റൈഫിൾസ് എന്നീ അർധ സൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ് /ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്/എക്സൈസ്/ ഫോറസ്റ്റ്/ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽ നിന്നും വിരമിച്ച സേനാംഗമായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി /തത്തുല്യ യോഗ്യത. പ്രായപരിധി 35-58.
ദിവസവേതനം 780 രൂപ. അവസാന തീയതി സെപ്റ്റംബർ 13. അപേക്ഷാ ഫോമിന്റെ മാതൃക ജില്ലാ ഫയർ ഓഫീസിൽ ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികളെ കായികക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. പ്രായം കുറഞ്ഞ ഉദ്യോഗാർഥികൾക്ക് നിയമനത്തിൽ മുൻതൂക്കം ലഭിക്കും.
മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ (ഒന്ന് അപേക്ഷയിൽ പതിക്കണം), ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റിന്റെ /മുൻ സേവനം തെളിയിക്കുന്ന രേഖയുടെ പകർപ്പ്, എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖയുടെ പകർപ്പ്, അസിസ്റ്റന്റ് സർജന്റെ റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസർ നൽകിയ ശാരീരിക ക്ഷമതാ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.
ഫോൺ : 9497920097, 9497920112.
What do you feel about this post?
Like
Love
Happy
Haha
Sad

