സായാഹ്ന ധർണ്ണയും വിശദീകരണ യോഗവും നടന്നു.

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി: ക്രൈസ്തവ ന്യൂന പക്ഷത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, നാഷണൽ ക്രിസ്ത്യൻ മൂവ്‌മെന്റ് ഫോർ ജസ്റ്റിസ്
കോന്നി അസംബ്ലി നിയോജകമണ്ഡലം കമ്മിറ്റിയുടെ അഭിമുഖത്തിൽ കോന്നി പ്രൈവറ്റ് ബസ്റ്റാൻഡിൽ സായാഹ്ന ധർണ്ണയും വിശദീകരണ യോഗവും നടന്നു.

സ്റ്റേറ്റ് പ്രസിഡണ്ട് അഡ്വ പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യ പ്രഭാഷണം നടത്തി.
കോന്നി അസംബ്ലി പ്രസിഡൻ്റ് ഫാദർ സജു തോമസ് അധ്യക്ഷത വഹിച്ചു.

സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പാസ്റ്റർ തോമസ് എം പുളിവേലിൽ, സ്റ്റേറ്റ് ട്രഷറർ ബാബു വെന്മേലിൽ, ജില്ലാ പ്രസിഡൻറ് ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാദർ ജോണിക്കുട്ടി, ഫാദർ ഷാജി കെ ജോർജ്, ഫാദർ ഒ എം സാമുവേൽ, ജില്ലാ സെക്രട്ടറി അനീഷ് തോമസ്, പാസ്റ്റർ ജോയിക്കുട്ടി, ടിറ്റി പത്തനാപുരം, ശ്രീമതി ജോബി ബെന്നി,, ബിനു പന്തളം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *