വണ്ടൻമേട് – തദ്ദേശ തിരഞ്ഞെടുപ്പിന് പഞ്ചായത്ത് ഒരുങ്ങിനിൽക്കെ, മാസങ്ങൾക്കു മുമ്പ് നാടിനെ പിടിച്ചുലച്ച ‘ഷെഡിലെ രഹസ്യകൂടിക്കാഴ്ച’ സംഭവം വീണ്ടും രാഷ്ട്രീയ ആയുധമായി വൈറലാകുന്നു. ഒരു ജനപ്രതിനിധിയുടെ സ്വകാര്യ നിമിഷങ്ങൾ പൊതുരംഗത്തെ പ്രവർത്തകയുമായി ബന്ധപ്പെടുത്തി പുറത്തുവന്നതോടെ, നാട്ടിൽ മുഴുവൻ അടക്കിപ്പിടിച്ച ചർച്ചകളിലാണ്.
പഞ്ചായത്തിലെ ഒരു ജനപ്രതിനിധിയും, ഹരിത കർമ്മസേനാംഗവും തമ്മിലുള്ള ‘രഹസ്യകൂടിക്കാഴ്ച’യാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ച. പഞ്ചായത്തിന്റെ ശുചിത്വ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന യുവതിയും വാർഡിന്റെ വികസന നായകൻ എന്ന് പേരെടുത്ത ജനപ്രതിനിധിയും നടത്തിയ കൂടിക്കാഴ്ച ഇരുവരുടെയും വീടിനടുത്തുള്ള ഒരു ഷെഡിനുള്ളിൽവെച്ച് പഞ്ചായത്തംഗത്തിന്റെ ഭാര്യ കൈയോടെ പിടികൂടിയതോടെയാണ് പരസ്യമായത്.
സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും രാഷ്ട്രീയ എതിരാളികൾ ഈ വിഷയം പൂർണ്ണമായി ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ചെളിവാരിയെറിഞ്ഞു കൊണ്ട് രംഗത്തുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൗതുകകരമായ ചർച്ചകളാണ് ചായക്കടകളിലും പൊതുവിടങ്ങളിലും ഇപ്പോൾ നടക്കുന്നത്.


